വിനോദ സഞ്ചാരികള്‍ക്ക് ഇടുക്കിയിലേക്കുള്ള വിലക്ക് പിന്‍വലിച്ചു
തൊടുപുഴ: ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര മേഖലയിലെ നിരോധനം പിന്‍വലിച്ചതായി കലക്ടര്‍ കെ.ജീവന്‍ ബാബു അറിയിച്ചു. മൂന്നാറിലേക്കു ബസ് സര്‍വീസ് പുനരാരംഭിച്ചു.
തേക്കടി, വാഗമണ്‍, മാട്ടുപ്പെട്ടി, രാമക്കല്‍മേട്, ഹില്‍വ്യൂ പാര്‍ക്ക്, ഇടുക്കി പാര്‍ക്ക് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികള്‍ക്കു പ്രവേശനംമുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വിലക്ക് പിന്‍വലിച്ച് ഉത്തരവിറങ്ങിയെങ്കിലും ഓഫ് റോഡ് ട്രക്കിങിനെ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. കാലവര്‍ഷം കണക്കിലെടുത്തും ട്രക്കിങ് നടത്തുന്ന റോഡുകളുടെ ശോചനീയാവസ്ഥ പരിഗണിച്ചുമാണ് ജില്ലാ ഭരണകൂടം വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ക്കും വലിയ ചരക്കു ലോറികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മാസം 9 ന് ഇറക്കിയ ഉത്തരവാണ് ജില്ലാ ദുരന്തനിവാരണ അതോരിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ജീവന്‍ കെ ബാബു പിന്‍വലിച്ചത്.
എന്നാല്‍ മുന്‍ ജില്ലാ കലക്ടര്‍ കഴിഞ്ഞ മെയ് മാസത്തില്‍ ഇറക്കിയ ഉത്തരവില്‍ സത്രത്തിലെ ജീപ്പ് സഫാരിക്കും രാമക്കല്‍മേട്ടിലെ ഓഫ് റോഡ് ട്രക്കിങിനും, ഉളുപ്പുണിയിലെ ട്രക്കിങിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.ഇതിനെ കുറിച്ച് പുതിയ ഉത്തരവില്‍ പറയുന്നില്ല. ഇതിനിടയിലാണ് സത്രത്തിലേക്ക് വിനോദ സഞ്ചാരികളുമായി ജീപ്പുകള്‍ എത്തി തുടങ്ങിയത്. സത്രം മൊട്ടക്കുന്നുകളിലേക്ക് അപകടകരമാം വിധം അമിതവേഗതയില്‍ ഓഫ് റോഡ് ട്രക്കിംങ് അപകടങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതായി ഡിവൈഎസ്പി, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍ ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍ ജീപ്പ് സഫാരി നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. ഇതിനു ശേഷം ചുമതലയേറ്റ കെ. ജീവന്‍ബാബു കഴിഞ്ഞ മാസം ഇറക്കിയ ഉത്തരവില്‍ കാലവര്‍ഷം കണക്കിലെടുത്ത് ജില്ലയിലേക്ക് പ്രവേശിക്കുന്ന ഭാരവാഹനങ്ങള്‍ക്കും വിനോദ സഞ്ചാരവും നിരോധിച്ചത്. ഈ ഉത്തരവാണ് കഴിഞ്ഞ ദിവസം പിന്‍വലിച്ചത്. സത്രം മൊട്ടക്കുന്നുകളിലേക്ക് വിനോദ സഞ്ചാരികളുമായി അമിത വേഗതയില്‍ ഓഫ് റോഡ് ജീപ്പ് സഫാരി നടത്തുന്നതായും ഇതുമൂലം അപകടങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതായി ഡി.വൈ.എസ്.പി യും, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചും കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.
ദൃശ്യ മനോഹാരിതയാര്‍ന്ന പ്രദേശമാണെങ്കിലും ഏറെ അപകടങ്ങള്‍ നിറഞ്ഞ പാതയാണ്. നൂറു കണക്കിന് അടി താഴ്ച്ചക്കുള്ള ചെങ്കുത്തായ കൊക്കയ്ക്ക് മുകളിലൂടെയാണ് സാഹസിക യാത്ര. കുമളിയില്‍ നിന്നും 26 കിലോമീറ്ററാണ് സത്രത്തിലേക്കുള്ളത്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ ഇപ്പോഴും തകര്‍ന്ന നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."