യോഗിയുമായി തര്‍ക്കം: ഓംപ്രകാശ് രാജ്ബര്‍ മന്ത്രിസ്ഥാനം രാജിവച്ചു
ലഖ്നൗ: ബി.ജെ.പിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യോഗി ആദിത്യനാഥ് സര്‍ക്കാരില്‍നിന്നു രാജി വച്ചതായി സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി(എസ്.ബി.എസ്.പി) അധ്യക്ഷനും മന്ത്രിയുമായ ഓം പ്രകാശ് രാജ്ബര്‍.
ഏപ്രില്‍ 13നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രാജി സമര്‍പ്പിച്ചതാണ്. അതു സ്വീകരിക്കണമോ, വേണ്ടയോ എന്ന കാര്യം ഇനി ബി.ജെ.പിക്കു തീരുമാനിക്കാം- രാജ്ബര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് പങ്കിടലില്‍ രാജ്ബറിന്റെ പാര്‍ട്ടിക്ക് ബി.ജെ.പിയുമായി ധാരണയിലെത്താന്‍ സാധിച്ചിരുന്നില്ല.
സര്‍ക്കാരില്‍ എനിക്കിനി ഒന്നും ചെയ്യാനില്ല. തെരഞ്ഞെടുപ്പില്‍ സുഹല്‍ദേവ് ഭാരതീയ സമാജ്പാര്‍ട്ടിയുടെ പേരും കൊടിയും ബി.ജെ.പി ദുരുപയോഗിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയില്‍ വരെ ഉപയോഗിച്ചു. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നു കഴിഞ്ഞ മാസം അദ്ദേഹം അറിയിച്ചിരുന്നു. തുടര്‍ന്ന് 39 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. എന്നാല്‍ രാജ്ബര്‍ ബി.ജെ.പിയോടൊപ്പം തന്നെയുണ്ടെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ നിലപാടെടുത്തു. 2017ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജ്ഭറിന്റെ പാര്‍ട്ടി നാല് സീറ്റുകളില്‍ വിജയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."