ബാലഭാസ്‌ക്കറിന്റെ മരണം: സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്യയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: സംഗീത സംവിധായകന്‍ ബാലഭാസ്‌ക്കറിന്റേത് അപകടമരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമുള്ള ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്യയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു.
ബാലഭാസ്‌കറിന്റെ സുഹൃത്തുകൂടിയായ സ്റ്റീഫന്‍ ദേവസിക്കെതിരെ നേരത്തെ കുടുംബം ആരോപണങ്ങളുയര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അദ്ദേഹത്തെ വിളിപ്പിച്ചത്.
തിരുവനന്തപുരത്തെ സി.ബി.ഐ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഉച്ചയോടെയാണ് സ്റ്റീഫന്‍ ചോദ്യം ചെയ്യലിനെത്തിയത്.
ബാലഭാസ്‌ക്കറുമായുള്ള സാമ്പത്തിക ഇടപാടുകളും മറ്റുമാണ് വിവരങ്ങളുമറിയാനാണ് സി.ബി.ഐ വിളിച്ചുവരുത്തിയിരിക്കുന്നത്.
അതേ സമയം ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ നാലുപേരെ നുണപരിശോധന നടത്തും.
നുണപരിശോധനക്ക് തയാറാണെന്ന് നാലുപേര്‍ കോടതിയെ അറിയിച്ചിരുന്നു. ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കളും സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായ വിഷ്ണുസോമസുന്ദരം, പ്രകാശ് തമ്പി, അപകട സമയം വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍, അപകടത്തെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ച കലാഭവന്‍ സോബി എന്നിവരാണ് നുണപരിശോനക്ക് തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."