HOME
DETAILS
MAL
വിവാഹാലോചന ഞെട്ടിച്ചെന്ന് ജസീന്‍ഡ ആര്‍ഡേണ്‍
backup
May 06 2019 | 18:05 PM
വെല്ലിങ്ടണ്‍: ദീര്‍ഘകാല ജീവിതപങ്കാളി വിവാഹാലോചനയുമായി വന്നത് അത്ഭുതപ്പെടുത്തിയെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണ്‍. എപ്പോഴായിരിക്കും വിവാഹമെന്ന് പറയാറായിട്ടില്ലെന്നും പദ്ധതികളൊന്നും തയാറാക്കിയിട്ടില്ലെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഞങ്ങളും സുരക്ഷാവിഭാഗവും കുറച്ച് സാധാരണക്കാരും ചോക്കലേറ്റ് കട്ടുതിന്ന നായയുമെല്ലാം പങ്കെടുത്ത വിവാഹാലോചന മഹിയയിലെ മൊകോതാഹി കുന്നില്വച്ചായിരുന്നു. അതിമനോഹരമായിരുന്നു അത്. വളരെ റൊമാന്റിക്കായ ഒന്ന് -ജസീന്‍ഡ പറഞ്ഞു.
ബേനസീര്‍ ഭൂട്ടോക്കു ശേഷം അധികാരത്തിലിരിക്കെ പ്രസവിച്ച രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ജസീന്‍ഡ. നടുവിരലില്‍ മോതിരമണിഞ്ഞത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അവര്‍ വിവാഹകാര്യം പങ്കുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."