മാതാപിതാക്കള്‍ മാതൃകാ ജീവിതം നയിക്കണമെന്ന്
ആലപ്പുഴഎരമല്ലൂര്: സന്താനങ്ങള്‍ നേര്‍മാര്‍ഗത്തില്‍ സഞ്ചരിക്കണമെങ്കില്‍ മാതാപിതാക്കള്‍ മാതൃകായോഗ്യമായ ജീവിതം നയിക്കണെമെന്ന് വടക്കേമഹല്‍ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഹാഫിസ് മുഹമ്മദ് അര്‍ശദ് ബാഖവി അല്‍ഫലാഹി പറഞ്ഞു.
ഗര്‍ഭാവസ്ഥയില്‍ തന്നെ ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തിന് തുടക്കമാകുമെന്നും ഈ സമയം മാതാവിന്റെ പെരുമാറ്റവും സ്വഭാവവും ഗര്‍ഭസ്ഥ ശിശുവില്‍ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദറസ് മസ്ജിദ് മഹല്‍ എസ്.എ.ബി.റ്റി.എം മദ്രസയില്‍ മുഅല്ലിം ദിനാചരണത്തോടനുബന്ധിച്ച് നടന്ന പാരന്റിങ് പ്രോഗ്രാമില്‍ വിഷയാവതരണം നടത്തുകയായിരുന്നു അര്‍ശദ് ബാഖവി. പ്രസിഡന്റ് അഡ്വ.എസ്.ഗുല്‍സാര്‍ ഉദ്ഘാടനം ചെയ്തു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി.എ ശിഹാബുദ്ദീന് മുസ്ലിയാര് മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് ഹക്കീം മുഹമ്മദ് രാജ അധ്യക്ഷത വഹിച്ചു. അധ്യാപകരായ എ.എം സുധീര്‍ മുസ്ലിയാര്, എ.എം.എം ശാഫി റഹ്മത്തുല്ലാഹ്, അസ്ലം മുസ്ലിയാര്, മുഹമ്മദ് റാഫി മുസ്ലിയാര് എന്നിവര്‍ സംസാരിച്ചു. പ്രാര്‍ത്ഥനാ സദസ്, അനുസ്മരണം, ഹദീസ് പ്രദര്‍ശനം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മുഅല്ലിംഡേ ആചരിച്ചു.
പാണാവള്ളി ആഞ്ഞലത്തോട് ഹയാത്തുല്‍ ഇസ്ലാം മദ്റസയില്‍ ദീര്‍ഘകാലം സേവനം നടത്തിയ അബ്ദുള്‍ ഖരിം മുസ്ലിയാരെ മണപ്പുറം മഹല്‍ ജമാഅത്ത് പ്രസിഡന്റ് സെന്മോന് ആദരിച്ചു. മഹല്‍ ഇമാം ഷാഫി ഫൈസി ഉത്ഘാടനം നിര്‍വ്വഹിച്ചു. റെയിഞ്ച് സെക്രട്ടറി കെ. ബഷീര്‍മൗലവി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറി മുഹമ്മദ് കുഞ്ഞ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."