HOME
DETAILS

ഗസ്സയില്‍ വെടിനിര്‍ത്തല്‍

  
backup
May 06 2019 | 18:05 PM

%e0%b4%97%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2

 

ഗസ്സ: ഗസ്സയും ദക്ഷിണ ഇസ്‌റാഈലും തമ്മില്‍ മൂന്നു ദിവസമായി തുടരുന്ന ആക്രമണങ്ങള്‍ക്കൊടുവില്‍ ഇരു വിഭാഗവും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നതായി ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയാണ് വെടിനിര്‍ത്തലിലെത്തിച്ചതെന്ന് ഗസ്സ അധികൃതരും വ്യക്തമാക്കി. ഇതിനു ശേഷം ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈജിപ്തും ഇത് ശരിവച്ചു. അതേസമയം, ഇതു സംബന്ധിച്ച് ഇസ്‌റാഈല്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഗസ്സ അതിര്‍ത്തിയില്‍നിന്ന് ഇസ്‌റാഈല്‍ സേന സുരക്ഷാസന്നാഹങ്ങള്‍ മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. ജനങ്ങളോട് വീടുകളിലേക്കു മടങ്ങാന്‍ സൈന്യം നിര്‍ദേശിച്ചിട്ടുമുണ്ട്. ദക്ഷിണ ഇസ്‌റാഈലിലെ എല്ലാ പൊതു ബസ് റൂട്ടുകളിലും സാധാരണപോലെ സര്‍വിസ് നടത്താന്‍ ഇസ്‌റാഈല്‍ ഗതാഗതമന്ത്രാലയം നിര്‍ദേശിച്ചതായും വാര്‍ത്തയുണ്ട്. റെയില്‍വേ ഗതാഗതം പുനരാരംഭിച്ചു.


വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്യുന്നതായി വെസ്റ്റ് ബാങ്ക് കേന്ദ്രമായ ഫലസ്തീന്‍ അതോറിറ്റിയുടെ പ്രധാനമന്ത്രി മുഹമ്മദ് ശതയ്യ പറഞ്ഞു. ഇസ്‌റാഈലി അധിനിവേശം തടയാന്‍ യു.എന്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൂന്നു ദിവസമായി തുടരുന്ന സംഘര്‍ഷങ്ങളില്‍ ഒരു ഗര്‍ഭിണിയും നാലുമാസമുള്ള കുഞ്ഞുമുള്‍പ്പെടെ 25 ഫലസ്തീനികളും നാല് ഇസ്‌റാഈലികളും കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ ഹമാസ് കമാന്‍ഡറുമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. 20 ലക്ഷം ആളുകള്‍ ജീവിക്കുന്ന ഗസ്സ ഒരേസമയം ഇസ്‌റാഈലിന്റെയും ഈജിപ്തിന്റെയും തടസങ്ങള്‍ കാരണം വര്‍ഷങ്ങളായി വിദേശസഹായങ്ങളും വിഭവങ്ങളും ലഭിക്കാതെ പ്രയാസപ്പെടുകയാണ്. അതേസമയം, ഹമാസിന് ആയുധങ്ങള്‍ വരുന്നത് തടയുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് ഇസ്‌റാഈല്‍ വാദം.


ഇസ്‌റാഈലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍: ഫലസ്തീനിലെ ഗസ്സയില്‍ വ്യോമാക്രമണം നടത്തിയ ഇസ്‌റാഈലിന് അമേരിക്ക പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹമാസ്, ഇസ്‌ലാമിക് ജിഹാദ് ഭീകരസംഘടനകളുടെ റോക്കറ്റ് ആക്രമണം നേരിടുന്ന ഇസ്‌റാഈലിന് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നൂറശതമാനം പിന്തുണയും നല്‍കുന്നുവെന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  24 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  30 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  an hour ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  4 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago