ഇത് മാതൃക! കൊവിഡ് പ്രതിരോധ വാക്സിന് പരീക്ഷണത്തിന് സ്വയം സന്നദ്ധനായി ബഹ്റൈന്‍ കിരീടാവകാശി
മനാമ: കൊവിഡ് മഹാമാരിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് പ്രചോദനമാകുകയാണ് ബഹ്റൈന്‍ കീരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ.
ബഹ്റൈനില്‍ നടക്കുന്ന കോവിഡ് 19 ക്ലിനിക്കല്‍ ട്രയലില്‍ മൂന്നാമത് ഡോസ് സ്വന്തം ശരീരത്തില്‍ പരീക്ഷിക്കാനാണ് കിരീടാവകാശി സ്വയം സന്നദ്ധനായിരിക്കുന്നത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനമായാണ് പ്രതിരോധ വാക്സിന് താന്‍ സ്വയം സ്വീകരിക്കാന്‍ തയ്യാറായതെന്ന് അദ്ധേഹം വ്യക്തമാക്കി. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിരീടാവകാശി വാക്സിന് സ്വീകരിക്കുന്ന ഫോട്ടോ ഇതിനകം വൈറലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."