ബുണ്ടസ് ലിഗയില്‍ ഗോള്‍മഴ;റെക്കോര്‍ഡ്
മ്യൂണിക്: ബുണ്ടസ് ലിഗയില്‍ റോക്കോര്‍ഡ് തകര്‍ത്ത് ഗോളടിമേളം. ബയേര്‍ ലെവര്‍കൂസനും ഫ്രാങ്ക്ഫര്‍ടും തമ്മില്‍ നടന്ന മത്സരത്തില്‍ ആയിരുന്നു ബയേണ്‍ ലെവര്‍കൂസന്‍ ഗോള്‍മഴ പെയ്യിച്ചത്. ആദ്യ 36 മിനുട്ടിമുള്ളില്‍ കളിയില്‍ പിറന്നത് ഏഴു ഗോളുകള്‍. ഇതില്‍ ആറെണ്ണം ലെവര്‍കൂസന്റെ വക. ഇതോടെ ബു@ണ്ടസ് ലീഗയില്‍ ഇത് റെക്കോര്‍ഡായി മാറുകയും ചെയ്തു.
ആദ്യ പകുതിയില്‍ ആറു ഗോളുകള്‍ അടിക്കുന്ന രണ്ട@ാമത്തെ ടീമെന്ന നേട്ടമാണ് ബയേണ്‍ ലെവര്‍കൂസന്‍ നേടിയത്. ഇതിനു മുമ്പ് 1978ല്‍ ബൊറൂസിയ മൊന്‍ചങ്‌ലാഡ്ബാച് ആയിരുന്നു ബുണ്ട@സ് ലീഗയില്‍ ഒരു പകുതിയില്‍ തന്നെ ആറു ഗോളുകള്‍ അടിച്ചത്. എന്നാല്‍ ആദ്യ 36 മിനുട്ടിനുള്ളില്‍ 6-1 എന്ന നിലയിലായ മത്സരത്തില്‍ പിന്നീട് ഗോള്‍ ഒന്നും പിറന്നില്ല.
ലെവര്‍കൂസനായി അലാരിയോ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍, ഹവേര്‍റ്റ്‌സ്, ബ്രാന്ദിറ്റ്, അരങുയിസ് എന്നിവര്‍ ഒരോ ഗോള്‍ വീതം നേടി. ഈ വിജയത്തോടെ ലെവര്‍കൂസന്റെ ചാംപ്യന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷ സജീവമാക്കി. 54 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ലെവര്‍കൂസന് ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചാല്‍ ചാംപ്യന്‍സ് ലീഗിലേക്ക് യോഗ്യത ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."