HOME
DETAILS
MAL
വനിതാ കൗണ്‍സിലര്‍ക്കെതിരേ അക്രമം: 20 പേര്‍ക്കെതിരേ കേസ്
backup
September 02 2018 | 23:09 PM
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയിലെ 33-ാം വാര്‍ഡ് കൗണ്‍സിലറും വനിതാ ലീഗ് ജില്ലാ സെക്രട്ടറിയുമായ എം.കെ ഷമീമയെ വീട്ടില്‍ അതിക്രമിച്ച് കയറി അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്ത കേസില്‍ 20 പേര്‍ക്കെതിരേ കേസ്. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരായ സമീര്‍, സുധീഷ്, രാഹുല്‍, അഷ്റഫ്, അനുരാഗ് എന്നിവരുള്‍പ്പെടെ 20 പേര്‍ക്കെതിരേയാണ് പയ്യന്നൂര്‍ പൊലിസ് കേസെടുത്തത്.
എം.എസ്.എഫ് പ്രവര്‍ത്തകനായ സുഫൈദിനെ അക്രമിച്ച സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ അനുരാഗ്, രാഹുല്‍, നവനീത് എന്നിവര്‍ക്കെതിരേ കേസെടുത്തു. കൂടാതെ എസ്.എഫ്.ഐ പ്രവര്‍ത്തകനും പ്ലസ്വണ് വിദ്യാര്‍ഥിയുമായ അനുരാഗിനെ മര്‍ദിച്ച കേസില്‍ എം.എസ്.എഫ് പ്രവര്ത്തകര്രായ ഷഹവാസ്, തന്‍സീര്‍, റബി, അഹമ്മദ്, വഹീദ്, അസ്ക്കര്‍, മുഹമ്മദ് എന്നിവര്‍ക്കെതിരേയും പയ്യന്നൂര്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."