ഡു ഓര്‍ ഡൈ
ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗിലെ രണ്ടാം പാദ സെമി ഫൈനല്‍ ഇന്ന് നടക്കും. ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലാണ് രണ്ടാം പാദ പോരാട്ടം നടക്കുന്നത്. ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ കാംപ് നൗവില്‍ നടന്ന ആദ്യ പാദ സെമി പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ബാഴ്‌സ ജയം സ്വന്തമാക്കിയിരുന്നു.
ഇന്നത്തെ മത്സരത്തിലും ജയം തുടരാനായാല്‍ ബാഴ്‌സലോണക്ക് ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിക്കാം. അതേ സമയം മികച്ച ആത്മവിശ്വാസത്തിലുള്ള ലിവര്‍പൂളിനെ അവരുടെ സ്വന്തം മൈതാനത്ത് തകര്‍ക്കണമെങ്കില്‍ ബാഴ്‌സക്ക് ഇന്ന് അല്‍പം വിയര്‍ക്കേണ്ടി വരും. അവസാനമായി ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ കളിച്ച ആറ് മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ല. എതിരാളികളുടെ ശവപ്പറമ്പായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനാണ് ജയസാധ്യത കൂടുതല്‍. ആദ്യ പാദത്തില്‍ ബാഴ്‌സ മികച്ച ജയം സ്വന്തമാക്കിയെങ്കിലും ലിവര്‍പൂള്‍ തിരിച്ച് വരാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. കഴിഞ്ഞ സീസണില്‍ റോമക്കെതിരേ ബാഴ്‌സലോണ മൂന്ന് ഗോളിന്റെ വിജയം നേടിയിരുന്നെങ്കിലും രണ്ടാം പാദത്തില്‍ ഗോള്‍ വഴങ്ങിയായിരുന്നു ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ലിവര്‍പൂളിന്റെ പ്രതിരോധം കാക്കാന്‍ സാക്ഷാല്‍ വാന്‍ഡിക്ക് തന്നെ ഉണ്ടായിരുന്നിട്ടും ആദ്യ പാദത്തില്‍ ലയണല്‍ മെസ്സിയും കൂട്ടരും നിറഞ്ഞാടിയിരുന്നു.
ലിവര്‍പൂള്‍ താരങ്ങളായ നബി കെയ്റ്റ, മുഹമ്മദ് സലാഹ്, റോബര്‍ട്ട് ഫിര്‍മീഞ്ഞോ എന്നിവര്‍ പരുക്കിന്റെ പിടിയിലായത് ലിവര്‍പൂളിന് തിരിച്ചടിയാകും. പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പരുക്കേറ്റ നബി ഈ സീസണില്‍ കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ ഗിനിയക്ക് വേണ്ടിയും താരത്തിന് കളിക്കാന്‍ സാധിക്കില്ലാ എന്നാണ് വിവരം. സൂപ്പര്‍ താരം മുഹമ്മദ് സലാഹിന് ഏറ്റ പരുക്കായിരിക്കും ലിവര്‍പൂളിന് കനത്ത ക്ഷീണം ചെയ്യുക. മുന്നേറ്റനിരയില്‍ എതിരാളികളുടെ പേടി സ്വപ്നമായ സലാഹ് ഇല്ലെങ്കില്‍ ലിവര്‍പൂള്‍ മുനയൊടിഞ്ഞ കുന്തമാകും.
മസിലിന് പരുക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍ താരം റോബര്‍ട്ട് ഫിര്‍മീഞ്ഞോയും ഇന്ന് ലിവര്‍പൂള്‍ നിരയിലുണ്ട@ാവില്ല. ഇത് ക്ലോപ്പിനും കൂട്ടര്‍ക്കും കനത്തി തിരിച്ചടിയാകും. കാര്യങ്ങള്‍ ഇത്തരത്തിലാണെങ്കില്‍ മുന്നേറ്റനിരയില്‍ സാദിമോ മാനേക്കൊപ്പം സ്വിസ് താരം ഷാക്വിരിയായിരിക്കും ഉ@ണ്ടാവുക.
പ്രീമിയര്‍ ലിഗ് മത്സര രത്തിനിടെ ന്യൂ കാസില്‍ ഗോള്‍കീപ്പര്‍ മാര്‍ട്ടിന്‍ ദബ്രാവ്കയുമായി കൂട്ടിയിടിച്ചായിരുന്നു സലാഹിന് പരുക്കേറ്റത്. പരുക്കേറ്റ താരത്തെ സ്‌ട്രെച്ചറില്‍ എടുത്തായിരുന്നു പുറത്തെത്തിച്ചത്. മത്സരത്തിന് ശേഷം വീട്ടിലേക്ക് പോയ സലാഹ് തൊട്ടടുത്ത ദിവസം ടീം ഡോക്ടറെ സന്ദര്‍ശിച്ചിരുന്നു.
പരുക്ക് സാരമുള്ളതാണെന്നും വിശ്രമിക്കണമെന്നുമായിരുന്നു ഡോക്ടര്‍ നിര്‍ദേശിച്ചതെന്ന് ഡെയ്ല്‍ മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നിര്‍ഭാഗ്യത്തിന് നഷ്ടപ്പെട്ട ചാംപ്യന്‍സ് ലീഗ് കിരീടം എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കാനുള്ള ഒരുക്കത്തിലാണ് ക്ലോപ്പും സംഘവും. ചാംപ്യന്‍സ് ലീഗില്‍ ഇതിന് മുമ്പ് രണ്ട് തവണ ബാഴ്‌സലോണ ആന്‍ഫീല്‍ഡിലെത്തിയപ്പോള്‍ രണ്ട് തവണയും ബാഴ്‌സക്കൊപ്പമായിരുന്നു ജയം. 2001 നവംബറില്‍ 3-1നും 2007 മാര്‍ച്ചില്‍ 1-0ത്തിനുമായിരുന്നു ബാഴ്‌സ വെന്നിക്കൊടി പാറിച്ചത്. 18 തവണ വിവിധ യൂറോപ്യന്‍ ടൂര്‍ണമെന്റുകളുടെ സെമി ഫൈനലുകള്‍ ആന്‍ഫീല്‍ഡില്‍ നടന്നപ്പോള്‍ ഒന്നില്‍ മാത്രമായിരുന്നു ലിവര്‍പൂള്‍ പരാജയപ്പെട്ടത്. ബാക്കി 17ലും ജയം സ്വന്തമാക്കാന്‍ ലിവര്‍പൂളിന് കഴിഞ്ഞിട്ടുണ്ട്.
ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളായ ടോട്ടനത്തെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും തകര്‍ത്താണ് സെമിയില്‍ മറ്റൊരു പ്രീമിയര്‍ ലീഗ് വമ്പന്‍മാരെ നേരിടാന്‍ ബാഴ്‌സ ഇന്ന് ആന്‍ഫീല്‍ഡിലെത്തുന്നത്. ലാലിഗ മത്സരത്തിനിടെ പരുക്കേറ്റ ഉസ്മാന്‍ ഡംബലെ ഇന്ന് ബാഴ്‌സ നിരയില്‍ ഉണ്ടാകില്ല. ലാലിഗ മത്സരത്തില്‍ മുന്‍നിര താരങ്ങളായ മെസ്സി, സുവാരസ് എന്നിവര്‍ക്കെല്ലാം വിശ്രമം അനുവദിച്ചിരുന്നു. ഇന്ന് രാത്രി 12.30നാണ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."