സി.ബി.എസ്.ഇ: തിരുവനന്തപുരം മേഖല മുന്നില്‍
തിരുവനന്തപുരം: ഇത്തവണത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ തിരുവനന്തപുരം മേഖല മുന്നില്‍. 99.8 ശതമാനം വിജയമാണ് തിരുവനന്തപുരം മേഖല കരസ്ഥമാക്കിയത്.
ചെന്നൈ (99ശതമാനം), അജ്മീര്‍(95.89 ശതമാനം) എന്നിവയാണ് മുന്നിലെത്തിയ മറ്റ് മേഖലകള്‍. കേരളത്തില്‍ നിന്നുള്ള ഭാവന എന്‍. ശിവദാസ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവരില്‍ ഇടം നേടി. 500ല്‍ 499 മാര്‍ക്കാണ് ഭാവന നേടിയത്. പാലക്കാട് കൊപ്പം പാല്‍ഗാഡ് ലയണ്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ഭാവന.
തൃശ്ശൂര്‍ തൃപ്രയാര്‍ നാട്ടിക ലീമെര്‍ പബ്ലിക് സ്‌കൂളിലെ സാല്‍മ എ.എന്‍, തൃശൂര്‍ വിമല ജ്യോതി സെന്‍ട്രല്‍ സ്‌കൂളിലെ സിറിന്‍ക്‌സാ സേവിയര്‍, കോട്ടയം മാര്‍ ബെസേലിയസ് പബ്ലിക് സ്‌കൂളിലെ എലിസബത്ത് ജേക്കബ്, തിരുവന്തപുരം പട്ടം ആര്യ സെന്‍ട്രല്‍ സ്‌കൂളിലെ ഗോകുല്‍ നായര്‍ .എ, കൊച്ചി ഗിരിനഗര്‍ ഭവന്‍സ് വിദ്യാ മന്ദിറിലെ ഈശാ എ പൈ, മലപ്പുറം സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അതുല്‍ വിജയ് കെ, തൃശൂര്‍ വിജയഗിരി പബ്ലിക്ക് സ്‌കൂളിലെ ഗാഥാ സുരേഷ് തുടങ്ങിയവരാണ് മികച്ച വിജയം നേടിയ ആദ്യ 100 പേരില്‍ ഇടംപിടിച്ച മലയാളികള്‍.
അംഗപരിമിതരുടെ വിഭാഗത്തില്‍ ആദ്യ മൂന്നുസ്ഥാനം മലയാളികള്‍ കരസ്ഥമാക്കി. തൃശൂര്‍ ദേവമാതാ സി.എം.ഐ പബ്ലിക് സ്‌കൂളിലെ ദില്‍വിന്‍ പ്രിന്‍സ്(493), കൊച്ചി കേന്ദ്ര വിദ്യാലയത്തിലെ സവന്‍ വിസ്‌ഹൊയ്(492), കൊച്ചി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂളിലെ ഇറിനി ട്രീസ മാത്യൂസ്(491) എന്നിവര്‍ ആദ്യ മൂന്നു സ്ഥാനം കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."