HOME
DETAILS
MAL
ക്ഷീര മൃഗസംരക്ഷണ മേഖലക്ക് കോടികളുടെ നഷ്ടം: മന്ത്രി രാജു
backup
September 02 2018 | 23:09 PM
കൊല്ലം: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ ക്ഷീര, മൃഗസംരക്ഷണമേഖലക്ക് കോടികളുടെ നഷ്ടമുണ്ടായതായി മന്ത്രി കെ. രാജു. 175 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍. അയ്യായിരത്തിലധികം പശുക്കളും അത്രത്തോളംതന്നെ കന്നുകുട്ടികളും ചത്തതായാണ് പ്രാഥമിക കണക്ക്. 25,000ല്‍ അധികം കോഴികളും ആറായിരത്തോളം ആടുകളും അഞ്ഞൂറോളം എരുമകളും ചത്തു. ഇന്‍ഷുര്‍ ചെയ്ത വളര്‍ത്തുമൃഗങ്ങളുടെ നഷ്ടപരിഹാര തുക പൂര്‍ണമായും കര്ഷകന് ലഭിക്കും.
ഇന്‍ഷുര്‍ ചെയ്യാത്തവര്‍ക്കായി പ്രത്യേക പദ്ധതി രൂപീകരിക്കും. വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്ക് പകരം നല്‍കുന്നതും പരിഗണനയിലുണ്ട്. കണക്കെടുപ്പും തുടര്‍നടപടികളും വേഗത്തിലാക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."