HOME
DETAILS
MAL
അന്വേഷണം തന്നിലേക്ക് എത്തുമോയെന്ന ഭയം മുഖ്യമന്ത്രിക്ക്: ചെന്നിത്തല
backup
September 18 2020 | 04:09 AM
ഹരിപ്പാട്: വളരെ അസാധാരണമായ സംഭവമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി കെ.ടി ജലീല്‍ തലയില്‍ മുണ്ടിട്ടാണ് എന്‍.ഐ.എ ഓഫിസിലേക്ക് പോയത്. സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രി എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് വിധേയമായി എന്നത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്.
ഇനിയെങ്കിലും ഈ മന്ത്രിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം. ഈ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. ജലീല്‍ രാജിവെക്കേണ്ട എന്ന് മുഖ്യമന്ത്രി പറയുന്നത് നാളെ അന്വേഷണം തന്റെ ഓഫിസിലേക്കും തന്നിലേക്കും നീങ്ങും എന്ന ഭയം കൊണ്ടാണ്. അല്ലങ്കില്‍ ഇ.പി ജയരാജനും സി.കെ ശശീന്ദ്രനും തോമസ് ചാണ്ടിയും രാജിവച്ചത് എന്തിന് വേണ്ടിയായിരുന്നു. ആ ധാര്‍മികത എന്തു കൊണ്ട് ജലീലിന്റെ കാര്യത്തിലുണ്ടായില്ല.
പ്രതിപക്ഷം കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകും. ഈ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടു കഴിഞ്ഞു. സര്‍ക്കാര്‍ രാജിവച്ച് ജനവിധി തേടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."