HOME
DETAILS
MAL
ജില്ലയിലെ അക്രമം കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്കി
backup
July 22 2016 | 19:07 PM
കണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ജില്ലയില്‍ വ്യാപകമായുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതികളെ അറസ്റ്റു ചെയ്യാതെ പൊലിസ് ഏകപക്ഷീയമായ നിലപാട് പുലര്ത്തുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്കി. ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പൊലിസ് ചീഫ് സഞ്ജയ്കുമാര്‍ ഗുരുദിനെ നേരിട്ടു കണ്ട് പരാതി നല്‍കുകയായിരുന്നു. അറുപതോളം കേസുകളിലാണ് പൊലിസ് പക്ഷപാതപരമായ സമീപനം സ്വീകരിച്ചത്. പരാതികളില്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും നീതിനിഷേധം പൊലിസിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നും പൊലിസ് മേധാവി ഉറപ്പു നല്കി. പി രാമകൃഷ്ണന്, സതീശന് പാച്ചേനി, പ്രൊഫ. എ.ഡി മുസ്തഫ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."