HOME
DETAILS

'മൂസക്കക്ക് മിഴിനീര്‍ യാത്രാമൊഴിയല്ല.പകരം ഒരാലിംഗനം!'- പാട്ടു സുല്‍ത്താന്റെ ഓര്‍മകളില്‍ ഷഹബാസ് അമന്‍

  
backup
May 07 2019 | 03:05 AM

kerala-shahabaz-aman-fb-post-about-eranjoli-moosa-07-05-2019

കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച മാപ്പിളപ്പാട്ടിലെ സുല്‍ത്താന്‍ എരഞ്ഞോളി മൂസയുടെ ഓര്‍മകള്‍ പങ്കുവെച്ച് ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍.

മൂസക്കക്ക് മിഴിനീര്‍ യാത്രാമൊഴിയല്ല.പകരം ഒരാലിംഗനം! സ്‌നേഹത്തോടെ! യാത്രാ മധ്യേ എയര്‍പ്പോര്‍ട്ടില്‍ വെച്ച് കണ്ട് മുട്ടുമ്പോളെന്നത് പോലെ!

ഞങ്ങളുടെ മനസ്സില്‍ അദ്ദേഹം എപ്പോഴും ഒരു ആകാശയാത്ര നടത്തിക്കൊണ്ടിരിക്കുകയാണു! ഒരു പക്ഷേ പാടാനായി രാജ്യത്തിനു പുറത്തുള്ള തന്റെ ആരാധകരിലേക്ക് ഏറ്റവും തവണ പറന്ന് ചെന്നിട്ടുള്ള ഒരു ഗായകനും മൂസക്കയായിരിക്കും! മസ്‌ക്കറ്റിലെ ആരിഫ്ക്കക്കും കൂത്തുപറമ്പിലെ ഹാഷിംകക്കുമൊക്കെ മൂസക്കയല്ലാതെ വേറൊരു പാട്ടുകാരനില്ല! അങ്ങനെ അനവധിയനവധി മനുഷ്യരുണ്ട്! ബെയ്‌സിക്കലി അവരെല്ലാം കടുപ്പമുള്ള നിത്യജോലികള്‍ ചെയ്ത് ജീവിക്കുന്നവരാണു! മൂസക്ക ഒരു ചുമട്ട് തൊഴിലാളി ആയിരുന്നു എന്നതാണു അവരുടെയൊക്കെ ഹൃദയത്തിലേക്ക് മൂസക്കയെ വല്ലാതെ അടുപ്പിക്കുന്ന ഘടകം! സാധാരണക്കാരായ തങ്ങളില്‍ നിന്നും ഒരു അസാധാരണക്കാരന്‍! അതാവരുടെ അളവ്!സാക്ഷാല്‍ രജനീകാന്തിനെ ഒരു കാലത്ത് ദക്ഷിണേന്ത്യയിലെ അതിസാധാരണ ജനത നെഞ്ചില്‍ എടുത്ത് വെച്ചതു പോലെ! ബസ് കണ്ടക്ടര്‍!! മിഡില്‍ക്ലാസും അതിനും മേലെയുള്ളവരും രജനി ആരാധകരാകുന്നത് വളരെ വൈകിയാണു! അതിനു പിന്നില്‍ ഹിമാലയവും ആത്മീയതയുമുണ്ട് !!

മൂസക്ക പാവങ്ങളുടെ പഴയ രജനിയാണു! മധ്യവര്‍ഗ്ഗ മലയാള സിനിമയെ ഒരുപക്ഷേ പാട്ടിനേക്കാള്‍ ആകര്‍ഷിച്ചത് മൂസാക്കയുടെ ആ മധ്യേഷ്യന്‍ ഫീച്ചര്‍ മാത്രം ആയിരുന്നിരിക്കാം ! ആ മൂക്കും ആ നെറ്റിത്തടവും നീണ്ടു ചതുരിച്ച ആ മുഖവും! അതില്‍ നമുക്ക് തെറ്റ് പറയാന്‍ പറ്റില്ല.അമ്മാതിരി ഒരു ഫിഗറും കൂടി ആയിരുന്നല്ലൊ മൂസക്ക! അത്‌കൊണ്ട്, 'ഗ്രാമഫോണ്‍' എന്ന സിനിമയിലെ ആ ഒന്ന് രണ്ട് കട്ടുകള്‍ ആയിരിക്കണം ടി.വി യില്‍ ഇന്ന് ആവര്‍ത്തിച്ച് കാണിച്ചിരിക്കുക അല്ലേ? അറിയില്ല! ഇടിമിന്നല്‍ അനുഗ്രഹിച്ചരുളിയ കാരണം ആ ഏരിയ നിശ്ചലവും ശൂന്യമാണു! ന്യൂസൊന്നും കണ്ടില്ല.

ഈയടുത്ത് നിര്‍ഭാഗ്യവശാല്‍ സംഗീതേതരമായ ഒന്ന് രണ്ട് കാരണങ്ങളിലൂടെയാണു മൂസക്ക വാര്‍ത്തകളില്‍ നിറഞ്ഞത്! അതിനേക്കാളൊക്കെ നൂറുതവണ മ്യൂസിക്കിന്റെ പേരില്‍ ആള്‍ക്കൂട്ടമധ്യേ വരാന്‍ യോഗ്യനായിരുന്ന മൂസക്കയെ അത്തരം വേദികളിലൊന്നും അധികം നമ്മള്‍ കണ്ടില്ല ! വസന്തം പിന്നിടുമ്പോള്‍ അതാതു മേഖലയിലുള്ളവരുടെ അനുഭവത്തിന്റെ പഴം പറിക്കാന്‍ ഉതകുന്ന തരം ഫല പരിപാടികളെ നമ്മുടെ ഓണ്‍ലൈന്‍ വെബ് സീരിസുകള്‍ പോലും ഉള്‍ക്കൊള്ളുന്നില്ല എന്നതാണു ഒരു സത്യം! പകരം കറണ്ട് സിനാറിയോയില്‍ അല്‍പ്പമൊന്ന് വിജയിക്കുന്നവര്‍ അവിടെയും വന്ന് നിറയുന്നു ! ഇനി അതാണു കണക്കെങ്കില്‍ത്തന്നെ മൂസക്ക മിനിമം ഒരു പതിനായിരം വേദികളിലൊന്നുമല്ല വിജയിച്ചിട്ടുണ്ടാവുക! എങ്ങനെ കൂട്ടിയാലും എണ്ണം തെറ്റും!

പ്ലാസ്റ്റിക് അരി പോലത്തെ വടിവൊത്ത ക്ലീന്‍ തിംഗ്‌സുകളെക്കാളും ഇരുമ്പ് ചൂണ്ടകൊണ്ട് അരിച്ചാക്കിന്റെ കോണില്‍ കൊളുത്തി വലിച്ച് വീഴ്ത്തുന്ന പരുത്ത മട്ടമണികളായിരുന്നു മൂസക്കയുടെ തൊണ്ടയില്‍ ഉണ്ടായിരുന്നത്! അതിന്റെ ഉതിര്‍ച്ചയാണു സാധാരണക്കാരന്റെ വേവ്! അത് അനുഭവിക്കാന്‍ തിരക്കുന്നതിനിടയിലാണു അവര്‍ തമ്മില്‍ത്തല്ലുന്നതും കസാര കത്തിക്കുന്നതും തടുക്കിന്റെ ഗാലറി തച്ച്‌പൊളിക്കുന്നതുമൊക്കെ! മൂസാക്കാന്റെ ഗാനമേളയാണെങ്കില്‍ കാണികളെ സംബന്ധിച്ച് സ്വന്തം എക്‌സൈറ്റ്‌മെന്റ് സഹിക്കവയ്യാതെ തമ്മാമില്‍ ഒരടി ഉറപ്പായിരുന്ന ഒരു കാലം! അക്കാലട്ടെ ഗാനമേളകളുടെ വമ്പിച്ച വിജയ ലക്ഷണങ്ങളില്‍ ചിലതായിട്ടാണു അതൊക്കെ കണക്കാക്കപ്പെട്ടിരുന്നത് !

തലശ്ശേരി മാര്‍ക്കറ്റിലെ രണ്ടേ രണ്ട് പോര്‍ട്ടര്‍മ്മാര്‍ക്കാണു പിന്നീട് സംഗീതത്തില്‍ വമ്പിച്ച ഫാന്‍സ് ഉണ്ടായിട്ടുള്ളത്! കുഞ്ഞുമൂസയും എരഞ്ഞോളി മൂസയുമാണാ രണ്ട്‌പേര്‍ ! കെ.രാഘവനും വി.ടി കുമാരനും ഹാരിസ് ഭായിയും ചാന്ത്പാഷയുമുണ്ടായിരുന്നു അവര്‍ക്ക് ഗുരുസ്ഥാനീയരായി ! വടകര തലശ്ശേരി കണ്ണൂര്‍ ബെല്‍റ്റുകളില്‍ നിറച്ചും ആരാധകരുണ്ടായിരുന്നു അവരെ കേള്‍ക്കാന്‍! തീര്‍ച്ചയായും കണ്ണൂര്‍ രാഷ്ട്രീയം പശ്ചാത്തലത്തില്‍ ഒഴുകിപ്പരന്ന് നടന്നിരുന്നു! എല്ലാറ്റിലുമുപരി ദേശം വിട്ട ദേശക്കാരായ പ്രവാസികളായിരുന്നു അവരെ ആഘോഷിച്ചതും താങ്ങിനിര്‍ത്തിയതും! പ്രത്യേകിച്ചും എരഞ്ഞോളി മൂസക്കയെ! അവസാന കാലത്ത് മൂസക്കയുടെ കണക്കുകൂട്ടലുകള്‍ വല്ലതും പിഴച്ചിരുന്നുവോ എന്നറിയില്ല! ആഗ്രഹങ്ങള്‍ വല്ലതും ബാക്കിയായിരുന്നോ എന്നും! സ്വന്തം ഈണങ്ങളില്‍ ഏറ്റവും മെലഡിയായിട്ടുള്ള ഒരെണ്ണമെങ്കിലും വരാനിരിക്കുന്ന കാലത്തേക്ക് നമ്മളുടെ കണ്‍സര്‍ട്ടിലൂടെ ഉയര്‍ന്നു കേട്ടെങ്കില്‍ എന്നൊരാഗ്രഹം മൂസക്ക പ്രകടിപ്പിച്ചിരുന്നു! അതിശയം തോന്നി! മിഹ്റാജ് രാവ് ഉള്ളേടത്തോളം കാലം, 'മിഹ്‌റാജ് രാവിലെ കാറ്റും' ഇവിടെ ഉണ്ടാവില്ലേ? പാട്ടുകള്‍ക്ക് ഇന്ന ജീവിതകാലം എന്നൊന്നില്ല...പിന്നെന്ത് നോക്കാനാണു!

പ്രിയ..മൂസക്ക ! പഠിപ്പുള്ളവരും പഠിപ്പില്ലാത്തവരും എന്ന് എക്കാലത്തും രണ്ട് വിഭാഗം ഇവിടെ ഉണ്ടാകും! രണ്ട് കൂട്ടരുടെയും ഇസ്സത്ത് കാക്കുന്നവരും കളഞ്ഞുകുളിക്കുന്നവരും തീര്‍ച്ചയായും ആ രണ്ട് കൂട്ടത്തിലും ഉണ്ടായിക്കൊണ്ടിരിക്കും!
ഇങ്ങള്‍ പഠിപ്പില്ലാത്തവരുടെ അന്തസ്സ് പഠിപ്പുള്ളവരോളം ഉയര്‍ത്തിപ്പിടിച്ച ഒരാളാണു! അതിനു പല തെളിവുകളും കാരണങ്ങളുണ്ട്! മട്ടന്നൂര്‍ ശങ്കരങ്കുട്ടി മാരാര്‍ അങ്ങയുടെ പാട്ടിനൊപ്പം ഒരിക്കല്‍ പതിനാദത്തില്‍ ചെണ്ടകൊട്ടിയത് അതില്‍ ഒന്ന് മാത്രം! വെറും 'മതേതരത്വ' ഷോ അല്ലായിരുന്നു അത്. അതിനൊക്കെ അപ്പുറത്താണു സംഗീതത്തില്‍ അതിന്റെ നില! ഒരുപാട് കാര്യങ്ങള്‍ നിങ്ങളില്‍ നിന്ന്
പഠിക്കാനുണ്ട്! എന്താണു പഠിക്കേണ്ടതെന്നത് പക്ഷെ പൂര്‍ണ്ണമായും വ്യക്തിപരമാകുന്നു!

എല്ലാറ്റിനും നന്ദി പ്രിയ മൂസക്ക! എത്രയോ തവണ മരുഭൂമി തണുപ്പിച്ച കാറ്റല്ലേ.. ഇടക്ക് ഇതിലെ ഒന്ന് വന്ന് പോകൂ! നിറയേ സ്‌നേഹം..!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago