കാമുകനോടൊപ്പം ഒളിച്ചോടാന്‍ മക്കളെ കൊലപ്പെടുത്തിയ യുവതി പിടിയില്‍
കോയമ്പത്തൂര്‍: കാമുകനോടൊപ്പം ഒളിച്ചോടാനായി മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ യുവതി പിടിയില്‍. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ചെന്നൈയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സ്ഥലത്തെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ വിജയിയുടെ ഭാര്യ അഭിരാമി( 25) യാണ് മക്കളായ അജയ്( 7), കരുണിഗൗഡ (5) എന്നിവരെ കൊലപ്പെടുത്തിയത്. വീടിനടുത്ത് ബിരിയാണി കടയിലെ ജീവനക്കാരനായ സുന്ദരവുമായുള്ള അടുപ്പവും അവിഹിതബന്ധവുമാണ് അതിദാരുണമായ കൂട്ടക്കൊലയില്‍ എത്തിച്ചത്. സുന്ദരവുമായി ഒളിച്ചോടാന്‍ തീരുമാനിച്ച യുവതി കഴിഞ്ഞദിവസം രാത്രി കുട്ടികള്‍ക്കു ബിരിയാണിയില്‍ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു.
മകള്‍ കരുണി ഗൗഡ പെട്ടെന്ന് മരിച്ചെങ്കിലും മകന്‍ അജയ് മരണവുമായി പോരാടിക്കൊണ്ടിരിക്കവെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവായ വിജയിയെ ഭക്ഷണം കഴിക്കാന്‍ പലതവണ ഫോണില്‍ വിളിച്ചെങ്കിലും ജോലിത്തിരക്കു കാരണം എത്താനായില്ല. ഇതുകാരണം വിജയ് രക്ഷപ്പെടുകയായിരുന്നു. രാത്രി വൈകി വീട്ടിലെത്തിയ ഇയാള്‍ കണ്ടത് രണ്ടു കുട്ടികളും വായില്‍ നുരയും പതയും വന്ന് അബോധാവസ്ഥയില്‍ കിടക്കുന്നതായാണ്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് ഭാര്യയെ ബന്ധപ്പെട്ടപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സ്ഥലത്തെത്തിയ പൊലിസ്‌സംഘം അന്വേഷണം നടത്തുകയും അഭിരാമിയെയും സുന്ദരനെയും നാഗര്‍കോവില്‍ വച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.അഭിരാമി ആഭരണങ്ങള്‍ പണയം വെച്ച ശേഷം ചെന്നൈ തിരുവനന്തപുരം ബസ്സില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മൊബൈല്‍ ടവര്‍ പിന്തുടര്‍ന്നാണ് അഭിരാമിയെയും കാമുകനെയും പൊലിസ് വലയിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."