സിപിഎം നേതാവ് എംഎംലോറന്‍സിന്റെ കൊച്ചുമകന്റെ ലേഖനം ആര്‍എസ്എസ് മാസികയില്‍; മകള്‍ ആശാ ലോറന്‍സിനെ സിഡ്കോ പിരിച്ചുവിട്ടു
തിരുവനന്തപുരം: സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിന്റെ മകന്റേ ലേഖനം ആര്‍എസ്എസ് മാസികയില്‍. മാസികയില്‍ ലേഖനം വന്നതിനു പിറകേ കേരള സിഡ്കോയിലെ താല്‍ക്കാലിക ജോലിയില്‍ നിന്ന് ആശയെ പിരിച്ചുവിട്ടു. കഴിഞ്ഞ ആഴ്ചയാണ് ആശാ ലോറന്‍സിന്റെ മകന് മിലന് ഇമ്മാനുവലിന്റെ ലേഖനം ആര്‍എസ്എസ് മാസികയില്‍ വന്നത്. ഇതിനു പിറകേ സിഡ്കോയും വ്യവസായ മന്ത്രിയുടെ ഓഫീസും ആശയോട് ജോലിക്ക്് വരേണ്ടെന്ന് ആവശ്യപ്പെടുകയായിരുന്നു.
നേരത്തേ മിലന് ബിജെപി പരിപാടിയില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ആശയെ ജോലിയില്‍ നിന്ന് പുറത്താക്കുകയും പിന്നീട് തീരുമാനം റദ്ദാക്കി പുനപ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ലോറന്‍സിന്റെ കൊച്ചുമകന് തിരുവനന്തപുരത്ത് ഡിജിപി ഓഫീസിനുമുന്നില്‍ നടന്ന ബിജെപി ഉപവാസത്തില്‍ പങ്കെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളയുടെ നേതൃത്വത്തിലായിരുന്നു അന്നത്തെ ഉപവാസ സമരം. ലോറന്‍സിന്റെ മകള്‍ നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചതായി അന്ന് ശ്രീധരന്‍പിള്ള അവകാശപ്പെട്ടിരുന്നു. കൊച്ചുമകന് തന്റെ നിയന്ത്രണത്തിലല്ലെന്നും ബിജെപി വേദിയില്‍ പോയത് മോശം കാര്യമാണെന്നും അന്ന് എംഎം ലോറന്‍സ് പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."