പൂരം; തൃശൂര്‍ നഗരത്തില്‍ 32 മണിക്കൂര്‍ മദ്യം നിരോധിക്കും
തൃശൂര്‍: പൂരത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ നഗരത്തില്‍ 32 മണിക്കൂര്‍ മദ്യനിരോധനത്തിന് ഉത്തരവ്. മെയ് 13ന് രാവിലെ മുതല്‍ 14ന് ഉച്ചയ്ക്ക് രണ്ടു മണിവരെയാണ് മദ്യനിരോധനം. തൃശൂര്‍ നഗരപരിധിയില്‍ ഈ സമയത്തിനുള്ളില്‍ മദ്യമോ, മറ്റു ലഹരി വസ്തുക്കളോ ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും പൂര്‍ണണായി വിലക്കിയിട്ടുണ്ട്.
നിരോധനം കര്‍ശനമായി നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ടി.വി അനുപമ പുറപ്പെടുവിച്ച ഉത്തരവില്‍ എക്‌സൈസിനും പോലിസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൂരദിനത്തില്‍ നഗരത്തിലെത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ സുരക്ഷയും സമാധാനവും ഉറപ്പു വരുത്തുന്നതിനാണ് മദ്യനിരോധനമെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
തൃശൂര്‍ പൂരത്തിന് ഇത്തവണ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മന്ത്രി വി.എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സുരക്ഷാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."