വന്ദേമാതരം ആലപിക്കാത്തവരോട് രാജ്യം ക്ഷമിക്കില്ലെന്ന പരാമര്‍ശം; ഗിരിരാജ് സിങ് കീഴടങ്ങി
ബെഗുസരായ്: തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ട ലംഘന കേസില്‍ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് കോടതിയില്‍ കീഴടങ്ങി. വന്ദേമാതരം ആലപിക്കാത്തവര്‍ രാജ്യത്തെ ബഹുമാനിക്കാത്തവരാണെന്നും അവരോട് രാജ്യം ഒരിക്കലും ക്ഷമിക്കില്ലെന്നുമുള്ള പരാമര്‍ശത്തിനാണ് ഗിരിരാജ് സിങിനെതിരായ കോടതിയലക്ഷ്യക്കേസ്. ബഗുസരായ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരായ സിങ് പിന്നീട് ജാമ്യമെടുത്ത് പുറത്തിറങ്ങി. 5000 രൂപയുടെ രണ്ട് ജാമ്യത്തുകയാണ് സിങ് കെട്ടിവച്ചത്.
ഏപ്രില്‍ 24ന് ബെഗുസരായില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു ഗിരിരാജ് സിങിന്റെ വിദ്വേഷ പരാമര്‍ശം. ബിജെപി അധ്യക്ഷന്‍ അമിത്ഷാ, ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അടക്കമുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സിങ് ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സിങിന് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."