HOME
DETAILS

റമദാന്‍ ശുചീകരണത്തിന്റെ പുണ്യമാസം

  
backup
May 07 2019 | 09:05 AM

ramadan-story-07-05-2019

സ്വാമി സന്ദീപാനന്ദഗിരി

പുണ്യറമദാന്‍ ശുദ്ധീകരണത്തിന്റെ മാസമാണ്. ഒരു മനുഷ്യന്‍ അവന്റെ ശരീരവും മനസും ഒരു പോലെ സ്വയം നിയന്ത്രണ വിധേയമാക്കാനാണ് ശ്രമിക്കുന്നത്. സഹജീവികളുടെ വിശപ്പ് മനസിലാക്കുന്നതിലൂടെ കാരുണ്യം എന്ന മഹത്തായ മൂല്യങ്ങളാണ് നാം പഠിക്കുന്നത്. ഇതിലൂടെ സാഹോദര്യം ഊട്ടിയുറപ്പിക്കാം. റമദാന്‍ മാസത്തില്‍ ചെയ്യുന്ന പുണ്യ കര്‍മങ്ങള്‍ക്ക് മടങ്ങ് അനുഗ്രഹമാണെന്ന് പറയുന്നുണ്ട്. നിരന്തര പ്രാര്‍ഥനകളുടേയും, സഹനതയുടെയും, സംയമനത്തിന്റേയും, ദൈവീകാരാധനകളുടെയും മാസം കൂടിയാണ് റമദാന്‍.
ഈ മാസത്തില്‍ ഓരോ ദിനത്തിലും ഒരു യഥാര്‍ഥ മനുഷ്യന്‍ അവന്റെ ശരീരവുമായുള്ള സമരത്തിലാണ് അതിന്റെ പൂര്‍ണാര്‍ഥത്തില്‍ തന്നെ. നോമ്പുകാരനായ ഒരു വ്യക്തി ആഹാരാദികള്‍ വര്‍ജ്ജിക്കുന്നതോടൊപ്പം അവന്റെ ചിന്തകള്‍ക്കും വാക്കുകള്‍ക്കും കര്‍മങ്ങള്‍ക്കും വ്യക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണ്. ഇതിലൂടെ മാത്രമേ മനുഷ്യന്‍ മുഴുവനായും ശുദ്ധവാനാവുകയുള്ളൂ. മനുഷ്യശുചീകരണം അഞ്ച് വിധമാണ്. മനശൗചം, വാക് ശൗചം, കര്‍മശൗചം, ശരീര ശൗചം, കുലശൗചം എന്നിവയാണിവ. ഇതില്‍ അവസാനത്തെ കുലശൗചത്തിനാണ് അവന്‍ പ്രാധാന്യം നല്‍കേണ്ടത്. നമ്മുടേത് മനുഷ്യകുലമാണ്. അതിനാല്‍ നമ്മള്‍ ഓരോരുത്തരും മുഴുവന്‍ മനുഷ്യരെയും പ്രതിനിധാനം ചെയ്യുന്നവരാണ്.
അപ്പോള്‍ ആരെങ്കിലുമൊരാള്‍ ചെയ്യുന്ന തെറ്റ് മൊത്തം മാനവകുലത്തിന് അപമാനമുണ്ടാക്കുന്നതാണ്. നാം ചെയ്യുന്ന കര്‍മങ്ങള്‍ പലവിധമാണ്. ലോകത്ത് മനുഷ്യനൊഴികെ മറ്റ് ജീവജാലങ്ങളൊന്നും തെറ്റ് ചെയ്യുന്നില്ല. മനുഷ്യരാണെന്ന നിലയ്ക്ക് മനുഷ്യന്‍ ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട്. അതിനാല്‍ നമ്മുടെ കര്‍മങ്ങളില്‍ ഈ അഞ്ച് ശുചിത്വവും ഒരുമിച്ച് വരേണ്ടത് അനിവാര്യമാണ്. ഈയൊരു ശുദ്ധീകരണ പ്രക്രിയ നടക്കുന്ന സമയമാണ് റമദാന്‍മാസം. എല്ലാം ആ അര്‍ഥത്തില്‍ നടക്കണം. ഈയൊരറിവില്ലാതെ ചെയ്യുന്ന പ്രക്രിയ നമുക്ക് ഒരിക്കലും ഉപകാരപ്രദമാവില്ല. നമ്മുടെ അറിവിന്റെ നിറവിലായിരിക്കണം ഈ പുണ്യറമദാന്‍ ആചരിക്കേണ്ടത്. അതിന് എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  5 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  6 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  9 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago