പഴശി കോവിലകം സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്മ
പഴശി കോവിലകം സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്മഉരുവച്ചാല്‍: പഴശിരാജയുടെ പിന്‍തലമുറക്കാര്‍ താമസിച്ചിരുന്ന പഴശി പടിഞ്ഞാറെ കോവിലകം സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്മ. കോവിലകം പൊളിച്ച് വില്‍ക്കാനുള്ള തീരുമാനം പിന്‍വലിക്കാനും സംരക്ഷിത ചരിത്ര സ്മാരകമായി നിലനിര്‍ത്താനും നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളും സാംസ്‌കാരിക സംഘടനകളും നാട്ടുകാരും ചേര്‍ന്ന് കര്‍മസമിതി രൂപീകരിച്ചു. കോവിലകം സര്‍ക്കാര്‍ എറ്റെടുക്കണമെന്ന് യോഗം അവശ്യപ്പെട്ടു. പ്രയാസമുണ്ടെങ്കില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ട്രസ്റ്റോ സൊസൈറ്റിയോ രൂപീകരിച്ച് കോവിലകം സംരക്ഷിക്കാനും യോഗത്തില്‍ തീരുമാനമായി. നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ അധ്യക്ഷനായി. കെ.ടി ചന്ദ്രന്‍, വി പുരുഷോത്തമന്‍, പി.വി ധനലക്ഷ്മി, ഇ.പി ശംസുദ്ധീന്‍, വി ദാമോദരന്‍ സംസാരിച്ചു. കെ ഭാസ്‌കരന്‍ ചെയര്‍മാനും പി സുരേഷ്ബാബു കണ്‍വീനറുമായ 501 അംഗ കര്‍മസമിതി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."