പാലാരിവട്ടം മേല്‍പ്പാലം: വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ വേലി തന്നെ വിളവുതിന്നതായി വ്യക്തമാകുന്നു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ പാലം തകര്‍ന്നത് ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. പ്രാഥമിക തലത്തില്‍ പ്രശ്നം പരിഹരിക്കേണ്ടിയിരുന്ന കിറ്റ്കോപോലും കണ്ണടച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും വിമര്‍ശനം ഉന്നയിച്ചിരുന്നു.
ആഭ്യന്തര അന്വേഷണത്തിന് കിറ്റ്കോ ഉടന്‍ നടപടിയെടുക്കുന്നതായാണ് സൂചന. ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണവും ആരംഭിച്ചു. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന്,കിറ്റ്കോ എന്നീ സ്ഥാപനങ്ങള്ക്കെതിരെയാകും അന്വേഷണം വരിക. ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയോ എന്നും വിജിലന്‍സ് പരിശോധിക്കും.
എറണാകുളം സ്പെഷ്യല്‍ വിജിലന്‍സ് യൂണിറ്റ് ആണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ ബലക്ഷയത്തിന് കാരണമെന്തെന്ന് വിശദീകരിക്കാന്‍ കഴിയൂവെന്നാണ് നിലവില്‍ കിറ്റകോയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."