ഐ.എസിലേക്ക് റിക്രൂട്ട് മെന്റെന്ന് : റിയാസ് അബൂബക്കറെ റോ, മിലിട്ടറി ഇന്റലിജന്‍സും ചോദ്യം ചെയ്യും
കൊച്ചി: ഐ.എസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്ത കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ വാങ്ങിയ പ്രതി പാലക്കാട് സ്വദേശി റിയാസ് അബൂബക്കറെ(29) റോ, മിലിട്ടറി ഇന്റലിജന്‍സ് മേധാവികള്‍ ചോദ്യം ചെയ്യും.
കേരളത്തില്‍ ഐ.എസിനായി ചാവേറാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായി എന്‍.ഐ.എയോട് ഇയാള്‍ വെളിപ്പെടുത്തിയിരുന്നുവെത്രെ. ഈ സാഹചര്യത്തിലാണ് മറ്റ് അന്വേഷണ ഏജന്‍സി തലവന്മാര് കൂടി ഇയാളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. ശ്രീലങ്കന്‍ സ്ഫോടനത്തിലെ കേരള ബന്ധം കണ്ടെത്താനായി മിലിട്ടറി ഇന്റലിജന്‍സ്,റോ, എന്‍.ഐ.എ, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയുടെ സംയുക്തസംഘം കഴിഞ്ഞ ദിവസം മുതല്‍ കൊച്ചിയില്‍ തമ്പടിക്കുകയാണ്. എന്‍.ഐ.എ ഐ.ജി അലോക് മിത്തലാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്.
നാല് ദിവസത്തേക്കാണ് റിയാസിനെ കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. റിയാസിനെ എന്‍.ഐ.എ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഐ.എസില്‍ ചേരാന്‍ നാടുവിട്ടവരെക്കുറിച്ച് അറിയാനും വേറെ ഐ.എസ് അനുകൂല ഗ്രൂപ്പുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്താനുമാണ് എന്‍.ഐ.എയുടെ ശ്രമം.
ശ്രീലങ്കയില്‍ ചാവേറാക്രമണം നടത്തിയ സഹ്റാന്‍ ഹാഷിമിന്റെ പ്രഭാഷണങ്ങളും വീഡിയോകളും ഒരു വര്‍ഷമായി പിന്തുടരുന്നുണ്ടെന്ന് വെളിപ്പെടുത്തിയ റിയാസ് സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങളും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തോട് സമ്മതിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഏപ്രില്‍ 29നാണ് ഇയാളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."