പ്രളയക്കെടുതി; മലയോര മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം: മുസ്‌ലിം ലീഗ്
മുക്കം: പ്രകൃതിദുരന്തത്തിന് നിരന്തരം ഇരയാകുന്ന പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കുടരഞ്ഞി പഞ്ചായത്തുകളിലെ മലയോര മേഖലക്ക് സാമ്പത്തിക സഹായവും വികസന കാര്യങ്ങളുമുള്‍പ്പെടുന്ന പ്രത്യേക പാക്കേജും പ്രഖ്യപിക്കണമെന്ന് മുസ്‌ലിംലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ദുരിതബാധിതര്‍ക്കുള്ള സാമ്പത്തിക സഹായ വിതരണത്തില്‍ അര്‍ഹരായവരെ തഴയപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവകരമാണ്. വെള്ളപ്പൊക്ക, പ്രകൃതി ദുരന്തത്തിന്റെ ഇരകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം വിവേചനരഹിതമായി നല്‍കണമെന്നും പ്രളയബാധിത പ്രദേശങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലിസ്റ്റില്‍ കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളേയും മുക്കം നഗരസഭയേയും ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
മുക്കം സഹകരണ ബാങ്ക് ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ കാസിം അധ്യക്ഷനായി.
മണ്ഡലം ട്രഷറര്‍ സി.എ മുഹമ്മദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി വി.കെ ഹുസൈന്‍ കുട്ടി, ടി.കെ ഇമ്പിച്ചിമുഹമ്മദ് ഹാജി, ഇബ്രാഹിം തട്ടൂര്‍, വി.എ നസീര്‍, എന്‍.കെ അബു ഹാജി, പി.കെ മുഹമ്മദ്, വി.എ റഷീദ് മാസ്റ്റര്‍, എ.എം അഹമ്മദ്കുട്ടി ഹാജി, ഒ.കെ ഹംസ മാസ്റ്റര്‍, കെ.എം ബഷീര്‍, കെ.എ അബ്ദുറഹിമാന്‍, എന്‍.ഐ അബ്ദുല്‍ ജബ്ബാര്‍, പി.കെ അബ്ദുള്‍ കഹാര്‍, എം.പി.കെ അബ്ദുല്‍ബര്‍, കോയ കാരശ്ശേരി, ഗഫൂര്‍ കല്ലുരുട്ടി, കെ.പി അബ്ദുറഹിമാന്‍, ദാവൂദ് മുത്താലം, സലാം തേക്കുംകുറ്റി, ഇ.പി ബാബു, അബ്ദുല്‍ റഷീദ് അല്‍ ഖാസിമി, വി. അബൂബക്കര്‍ മൗലവി, കെ.ടി ഷബീര്‍, കൃഷ്ണന്‍ വടക്കെയില്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി അബ്ദുറഹിമാന്‍ സ്വാഗതവും യൂനുസ് പുത്തലത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."