HOME
DETAILS
MAL
പെന്ഷന് അട്ടിമറി: കിഴക്കോത്ത് യു.ഡി.എഫ് ധര്‍ണ
backup
September 03 2018 | 01:09 AM
എളേറ്റില്‍: മരണപ്പെട്ടതായും നാല് ചക്ര വാഹനത്തിന്റെ ഉടമസ്ഥരായും ചിത്രീകരിച്ച് ക്ഷേമ പെന്‍ഷനുകള്‍ നിഷേധിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ യു.ഡി.എഫ് കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി എളേറ്റില്‍ വട്ടോളിയില്‍ സായാഹ്ന ധര്‍ണ നടത്തി.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ ഗഫൂര്‍ അധ്യക്ഷനായി.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി ഉസ്സയിന് മാസ്റ്റര്‍, സി.ടി ഭരതന് മാസ്റ്റര്‍, വി.കെ അബ്ദുറഹിമാന്, കെ.കെ ജബ്ബാര്‍ മാസ്റ്റര്‍, ഗഫുര്‍ മൂത്തേടത്ത്, ടി.എം രാധാകൃഷ്ണന്, പി.കെ മൊയ്തീന് ഹാജി, ടി.പി സൈ ദൂട്ടി മാസ്റ്റര്‍, സി.ടി ശ്രീധരന്, പുളിയാറ അബൂബക്കര്‍ ,സമദ് വട്ടോളി, സി.എം ഖാലിദ്, പി.ഡി നാസര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."