ചെറുകിട ജലവൈദ്യുത പദ്ധതികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
തിരുവമ്പാടി: ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമൂലം ജില്ലയിലെ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ജില്ലയിലെ ഉറുമി, ചെമ്പുകടവ്, പൂഴിത്തോട് പ്രദേശങ്ങളിലെ ചെറുകിട ജലവൈദ്യുത പദ്ധതികളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്.
കോടികള്‍ മുടക്കി മഴയെ ആശ്രയിച്ച് കറണ്ട് ഉല്പാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതികളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കനാലില്‍ മണലും ചെളിയും നിറഞ്ഞതിനാല്‍ കഴിഞ്ഞ മാസം മുതല്‍ ഉറുമിയില്‍ ഉല്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. വളരെയധികം വരുമാനമുണ്ടാക്കുന്ന ഈ പദ്ധതികളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മെയിന്റനന്‍സ് വര്‍ക്ക് നടത്തിയാല്‍ പരമാവധി രണ്ടു ദിവസത്തിനകം മെഷിനുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കാം. വൈദ്യുതി ഉല്പാദിപ്പിക്കാന് സാധിക്കുകയും ചെയ്യും.
അതേസമയം വന്‍കിട കമ്പനികള്‍ക്കു വേണ്ടി ഈ ചെറുകിട സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നിലവിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞ 2017 ഡിസംബര്‍ മുതലുള്ള ശമ്പളം തടഞ്ഞുവച്ചിരിക്കുകയാണ്. 2003ലാണ് ഉറുമി ഉല്പാദനം ആരംഭിച്ചത്. ഏറ്റവും കൂടുതല്‍ ജനറേഷന് ഉണ്ടാകേണ്ടിയിരുന്നതായിരുന്നു ഈ വര്‍ഷം.
ചെമ്പുകടവില്‍ മലയിടിഞ്ഞതിനെ തുടര്‍ന്നാണു പ്രവര്‍ത്തനം നിര്‍ത്തിയത്. നിലവിലെ മണ്ണും ചെളിയും മാറ്റി പൂര്‍വസ്ഥിതിയിലാക്കാന്‍ വന്‍ സാമ്പത്തികഭാരം വരുമെന്നു പറഞ്ഞ് കൈയൊഴിയാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ചെമ്പുകടവില്‍ ഒന്നാംഘട്ടത്തില്‍ .9 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററും രണ്ടാംഘട്ടത്തില്‍ 1.25 മെഗാവാട്ടിന്റെ മൂന്നു ജനറേറ്ററുമാണുള്ളത്. ഒന്നാംഘട്ടത്തില്‍ നിന്ന് 2.7 ഉം രണ്ടാംഘട്ടത്തില്‍നിന്ന് 3.75 മെഗാവാട്ടുമാണ് ഉല്പാദനശേഷി. ഇതില്‍ രണ്ടാംഘട്ടമാണ് ഉല്പാദനം മുടങ്ങിയത്. പ്രവര്‍ത്തനം സ്തംഭിച്ചതു മൂലം കോടികളുടെ നഷ്ടമാണു വകുപ്പിനുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."