ജി.എസ്.ടിയുടെ മേല്‍ സെസ്സ് ചുമത്താനുള്ള നീക്കം ഉപേക്ഷിക്കണം
കോഴിക്കോട്: പ്രളയത്തില്‍പെട്ട് ജീവിതം ദുസ്സഹമായിരിക്കുന്ന സമയത്ത് ജി.എസ്.ടിയിന്മേല് സെസ്സ് ചുമത്താനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് മലബാര്‍ പ്രൊഡ്യൂസേസ് മര്‍ച്ചന്റ് അസോസിയേഷന് ആവശ്യപ്പെട്ടു. അസോസിയേഷന്റെ വാര്‍ഷികാഘോഷം എ. പ്രദീപ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് അവാര്‍ഡ് വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അസോസിയേഷന് നല്കുന്ന ഒരുലക്ഷം രൂപ ഭാരവാഹികള്‍ എം.എല്‍.എക്ക് കൈമാറി. കെ. ഹസ്സന്‍കോയ അധ്യക്ഷനായി. സി.ബി.വി അബ്ദുല്‍ ജബ്ബാര്‍ റിപ്പോര്‍ട്ടും ഐ.പി പുഷ്പരാജന്‍ കണക്കും പി.കെ.വി അബ്ദുല്‍ അസീസ് പ്രമേയവും അവതരിപ്പിച്ചു. സി.എ ഉമ്മര്‍ കോയ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി കെ. ഹസ്സന്‍കോയ (പ്രസിഡന്റ്), സി.എ ഉമ്മര്‍കോയ (വൈസ് പ്രസിഡന്റ്), പി.കെ.വി അബ്ദുല്‍ അസീസ് (ജന. സെക്രട്ടറി), വികാസ് എ. ഷാ (സെക്രട്ടറി), ഐ.പി പുഷ്പരാജ് (ട്രഷറര്‍), പാനല്‍ ചെയര്മാന്മാരായി ബിപിന്‍ കുമാര്‍ എച്ച്. പര്‍ക്ക്, സി.ബി.വി അബ്ദുല്‍ ജബ്ബാര്‍, ടി.ബി കൃഷ്ണദാസ്, ജെ.എം അഹമ്മദ്കോയ, ഇ. ദിനേഷ്, എസ്.എം സാലിഹ് എന്നിവരെയും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."