HOME
DETAILS
MAL
ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു: ആന്റണി
backup
September 19 2020 | 02:09 AM
തിരുവനന്തപുരം: 2004ല്‍ മുഖ്യമന്ത്രി പദവി ഒഴിയുമ്പോള്‍ തന്റെ പിന്‍ഗാമിയായി ഉമ്മന്‍ ചാണ്ടി വരണമെന്നു ഹൈക്കമാന്‍ഡിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. നിയമസഭാ സാമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ ചാണ്ടിയെ ആദരിക്കാന്‍ ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച ചടങ്ങ് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്തപ്പോഴായിരുന്നു ആന്റണിയുടെ വെളിപ്പെടുത്തല്‍.
കോണ്‍ഗ്രസും മുന്നണിയും ദയനീയമായി പരാജയപ്പെട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന 2004 മേയ് 13ന്, ധാര്‍മിക ഉത്തരവാദിത്വം എറ്റെടുത്ത് ഹൈക്കമാന്‍ഡിനെ രാജി സന്നദ്ധത അറിയിച്ചിരുന്നു. സോണിയാ ഗാന്ധിക്ക് കത്തും അയച്ചെങ്കിലും അന്ന് രാജിക്കാര്യത്തില്‍ തീരുമാനമായില്ല. 2004 ജൂലൈയില്‍ ഡല്‍ഹിയില്‍ വച്ചാണ് സോണിയാ ഗാന്ധി രാജിക്ക് അനുമതി നല്‍കിയത്.
അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന സോണിയയുടെ ചോദ്യത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരാണ് താന്‍ നിര്‍ദേശിച്ചത്. എന്നു രാജിവയ്ക്കണം എന്നതിനെക്കുറിച്ചുപോലും അന്നു ധാരണയായി. ഒന്നരമാസം കഴിഞ്ഞ് രാജിവയ്ക്കാന്‍ സമ്മതംകിട്ടി. ഇക്കാര്യം ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ആര്‍ക്കും അറിയില്ലായിരുന്നു. രാജിക്കുള്ള അനുമതി ഹൈക്കമാന്‍ഡ് നല്‍കി ഒന്നര മാസം കഴിഞ്ഞ് ഓഗസ്റ്റ് 28നാണ് രാജിവച്ചത്. ചില വാക്കുകള്‍ പാലിക്കാനും ചില കടമകള്‍ പൂര്‍ത്തീകരിക്കാനുമാണ് ഒന്നര മാസത്തോളം രാജി വൈകിയതതെന്ന് ആന്റണി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."