HOME
DETAILS
MAL
മോദി ഭരണത്തില്‍ ദക്ഷിണേന്ത്യയോട് ചിറ്റമ്മനയമെന്ന് തരൂര്‍
backup
May 07 2019 | 19:05 PM
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരണത്തില്‍ കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയോട് 'ചിറ്റമ്മനയം' ആണ് സ്വീകരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദമന്ത്രിയുമായ ഡോ. ശശി തരൂര്‍. കോണ്‍ഗ്രസ് എന്നും രാജ്യത്തെ എല്ലാ വിഭാഗം ആളുകളോടും എല്ലാ പ്രദേശത്തോടും ഒരുപോലെയാണ് പരിഗണന കാട്ടിയിട്ടുള്ളത്.
കോണ്‍ഗ്രസിന് ഇന്ത്യയുടെ എല്ലാ ഭാഗവും ഒരുപോലെയാണ്. ഒരു ഭാഗത്തെയും അവഗണിക്കില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം മത്സരിക്കാനായി തിരഞ്ഞെടുക്കാന്‍ തന്നെ കാരണം ദക്ഷിണേന്ത്യയെയും പരിഗണിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സി പി.ടി.ഐയുമായി സംസാരിക്കുകയായിരുന്നു തരൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."