HOME
DETAILS

മദ്‌റസകളില്‍ മുഅല്ലിം ഡേ ആചരിച്ചു

  
backup
September 03 2018 | 02:09 AM

%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%a1-4


പിണങ്ങോട്: ദാറുസലാം സെക്കന്‍ഡറി മദ്‌റസയില്‍ മുഅല്ലിം ഡേ ആചരിച്ചു. മഹല്ല് ഖത്വീബ് അബ്ബാസ് ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സദര്‍ മുഅല്ലിം അലി ദാരിമി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല മൗലവി, അബ്ദുല്‍ ഗഫൂര്‍ മുസ്്‌ലിയാര്‍, ശബീര്‍ വാഫി പങ്കെടുത്തു.
വിളമ്പുകണ്ടം: ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ മുഅല്ലിം ഡേ അബൂബക്കര്‍ ഫൈസി ഇര്‍ഫാനി ഉദ്ഘാടനം ചെയ്തു. സി.എച്ച് അമ്മദ് ഹാജി അധ്യക്ഷനായി. ഡോ. മുസമ്മില്‍ ഫൈസി കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ കാരാമല്‍, എ.സി ഹംസ മുസ്്‌ലിയാര്‍ സംസാരിച്ചു.
വെള്ളമുണ്ട: ഏഴെനാല് കോക്കടവ് ദാറുസ്സലാം സെക്കന്‍ഡറി മദ്‌റസയില്‍ നടന്ന മുഅല്ലിം ഡേ സംഗമത്തില്‍ മദ്‌റസ സ്റ്റാഫ് സെക്രട്ടറി മൊയ്ദു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. മഹല്ല് പ്രസിഡന്റ് പി.പി ഉസ്മാന്‍ അധ്യക്ഷനായി. മഹല്ല് ഖതീബ് ഹാഫിള് യു.പി അബ്ദുല്‍ ഫത്താഹ് സഖാഫി ഉദ്ഘടനം ചെയ്തു. സദര്‍ മുഅല്ലിം അഷറഫ് മുസ്‌ലിയാര്‍ സംസാരിച്ചു. മൊയ്ദു മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി.
കൂട്ടപ്പാറ: ദാറുല്‍ ഉലൂം മദ്‌റസയില്‍ നടന്ന മുഅല്ലിം ഡേ സംഗമം സദര്‍ മുഅല്ലിം സഫറത്തലി ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ.കെ അബ്ദുല്ല ഹാജി അധ്യക്ഷനായി. വാഴയില്‍ ആലി ഹാജി, നൗഫല്‍ കൂട്ടപ്പാറ സംസാരിച്ചു. അബ്ദുള്‍ സലാം മുസ്്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മഷ്ഹൂദ് മൗലവി സ്വാഗതവും ജമാല്‍ വള്ളുവശ്ശേരി നന്ദിയും പറഞ്ഞു.
വാരാമ്പറ്റ: മള്ഹറുല്‍ ഉലൂം മദ്‌റസയില്‍ സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എ.സി മായന്‍ ഹാജി അധ്യക്ഷനായി. കമ്പ ഹാരിസ്, അബ്ദുല്‍ ഗഫൂര്‍ മൗലവി, മൊയ്തുട്ടി മൗലവി, ഇസ്മായില്‍ മുസ്‌ലിയാര്‍ സംസാരിച്ചു.
തെങ്ങുമുണ്ട: ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം. ആലി ഹാജി അധ്യക്ഷനായി. എം.കെ ഇബ്രാഹീം മൗലവി മുഖ്യപ്രഭാഷണം നടത്തി. എ.സി പോക്കു, അഹ്മദ് മൗലവി, വി. അബ്ദുല്ല മൗലവി, അബ്ദുല്‍ ഗഫൂര്‍ മൗലവി സംസാരിച്ചു.
മാനിയില്‍: മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയില്‍ മഹല്ല് സെക്രട്ടറി അബ്ദുല്‍ അസീസ് നിസാമി ഉദ്ഘാടനം ചെയ്തു. കെ.കെ അബ്ദുല്ല മൗലവി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുഹ്‌യുദ്ദീന്‍ കുട്ടി യമാനി മുഖ്യപ്രഭാഷണം നടത്തി. ഹാരിസ് ഹാജി, ശേഖ് മോയി ഹാജി, മുനീര്‍ വി.കെ, ഹംസ ദാരിമി, അബു ഇഹ്‌സാന്‍ ഫൈസി, മമ്മുട്ടി മൗലവി സംസാരിച്ചു.
കമ്പളക്കാട്: സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആചരിക്കുന്ന മുഅല്ലിം ഡേ കമ്പളക്കാട് അന്‍സാരിയ്യ മദ്‌റസയില്‍ ആചരിച്ചു. ടൗണ്‍ ഖത്തീബ് ശരീഫ് ഹുസൈന്‍ ഹുദവി ഉദ്ഘാടനം ചെയ്തു. സ്വദര്‍ മുഅല്ലിം എം.എ ഇസ്മായില്‍ ദാരിമി അധ്യക്ഷനായി. ഡോ. മുസമ്മില്‍ ഫൈസി കണ്ണൂര്‍ ക്ലാസെടുത്തു. എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, മുഹമ്മദ് കുട്ടി ഹസനി, വി.പി ശുക്കൂര്‍ ഹാജി, പി.ടി അഷ്‌റഫ് ഹാജി, കെ.കെ മുത്തലിബ് ഹാജി സംസാരിച്ചു.
ചടങ്ങില്‍ കൂട്ട സിയാറത്ത്, രക്ഷാകര്‍തൃ സംഗമം, ആദരിക്കല്‍ ചടങ്ങ് എന്നിയും നടന്നു. വ്യത്യസ്ത മേഖലകളില്‍ നിസ്വാര്‍ഥ സേവനം നടത്തിയ സി. അബൂബക്കര്‍ മുസ്‌ലിയാര്‍, കോയത്തൊടു അന്ത്രു ഹാജി, കൊളങ്ങോട്ടില്‍ അബുബക്കര്‍ ഹാജി, എളഞ്ചേരി ബീരാന്‍ ഹാജി, നെല്ലൂക്കണ്ടി അബ്ദുല്ല ഹാജി എന്നിവരെ മഹല്ല് പ്രസിഡന്റ് കെ.കെ അഹ്മദ് ഹാജി ആദരിച്ചു. സി.പി ഹാരിസ് ബാഖവി ആദരം നല്‍കുന്നവരെ പരിചയപ്പെടുത്തി. സെക്രട്ടറി കെ.കെ അബ്ദുല്‍ അസീസ് ഹാജി സ്വാഗതവും പി. ഇബ്‌റാഹിം മുസ്്‌ലിയാര്‍ നന്ദിയും പറഞ്ഞു.
ഗൂഡല്ലൂര്‍: ദേവന്‍ ഒന്ന് സുബ്‌ലുല്‍ ഹുദാ മദറസയില്‍ പ്രസിഡന്റ് സൈദലവി പതാക ഉയര്‍ത്തി. ഖത്വീബ് അഹ്മദ് കുട്ടി ദാരിമി മുഖ്യ പ്രഭാഷണം നടത്തി.
ഗൂഡല്ലൂര്‍: ടൗണ്‍ മഹല്ലിനു കീഴിലുള്ള മദ്‌റസകളുടെ സംയുക്താഭിമുഖ്യത്തില്‍ അനുസ്മരണവും പ്രാര്‍ഥനാ സദസും സംഘടിപ്പിച്ചു. സമസ്ത സെക്രട്ടറി പി.കെ.എം ബാഖവി നേതൃത്വം നല്‍കി. ഗൂഡല്ലൂര്‍ ടൗണ്‍ മഅ്ദനുല്‍ ഉലൂം മദ്‌റസയില്‍ ഖത്വീബ് ബാപ്പുട്ടി ബാഖവി പതാക ഉയര്‍ത്തി. എസ്.കെ.എസ്.ബി.സിയുടെ ഗുരുമുഖം പരിപാടിയില്‍ വിദ്യാര്‍ഥികള്‍ ഉപഹാരങ്ങള്‍ നല്‍കി. മജ്‌ലിസുന്നൂര്‍ ആത്മീയ സദസില്‍ ബാപ്പുട്ടി മുസ്്‌ലിയാര്‍, സൈദലവി റഹ്മാനി, ശിഹാബ് യമാനി, മുജീബ് മുസ്്‌ലിയാര്‍, ശാഫി മൗലവി നേതൃത്വം നല്‍കി.
മസിനഗുഡി: ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസാ മുഅല്ലിം ഡേ മഹല്ല് പ്രസിഡന്റ് സൈനുല്‍ ആബിദ് പതാക ഉയര്‍ത്തി. കോയ കുട്ടി അധ്യക്ഷനായി. സഅദ് അസ്‌ലമി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി നസീര്‍, അബ്ദുല്‍ അസീസ് സംസാരിച്ചു. സംഗമത്തില്‍ മജ്‌ലിസുന്നുറും ഖബര്‍ സിയാറത്തും നടന്നു.
ദേവര്‍ഷോല: ഹദ്‌യുറസൂല്‍ മദ്‌റസയില്‍ ആലിഹാജി അധ്യക്ഷനായി. അയ്യൂബ് ഹാജി ഉദ്ഘാടനം ചെയ്തു. അയ്യൂബ് മുസ്‌ലിയാര്‍, ജലീല്‍ മുസ്‌ലിയാര്‍, ഹകീം മുസ്‌ലിയാര്‍, സുല്‍ഫിക്കര്‍ മുസ്‌ലിയാര്‍, ബാവ, ഇബ്‌റാഹീം ഹാജി, ഹാറൂണ്‍ റശീദ്, മുഹമ്മദ് ഫവാസ്, അനസ്, റിസ്‌വാന്‍, സല്‍മാന്‍ നേതൃത്വം നല്‍കി. ശരീഫ് ദാരിമി സ്വാഗതവും എസ്.എ റഷീദ് നന്ദിയും പറഞ്ഞു.
അത്തിപ്പാളി: ഹയത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ മജ്‌ലിസുന്നൂറും പ്രത്യേക പ്രാര്‍ഥനയും ഖബര്‍ സിയാറത്തും നടന്നു. ഫിറോസ് ഫൈസി മജ്‌ലിസുന്നൂറിന്ന് നേതൃത്വം നല്‍കി. ഹസന്‍ സ്വലാഹി, ശാഹുല്‍ ഹമീദ് മൗലവി, ബുജൈര്‍ മൗലവി, അന്‍വര്‍ സാദത്ത്, മുഹമ്മദ് സംബന്ധിച്ചു.
ചവിട്ടിപേട്ട: മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയില്‍ പ്രത്യേക പ്രാര്‍ഥനയും ഖബര്‍ സിയാറത്തും നടന്നു. ജമാലുദ്ദീന്‍ ഫൈസി, അബ്ദുല്ല മൗലവി പങ്കെടുത്തു.
പാടന്തറ മുനവ്വിറുല്‍ ഇസ്്‌ലാം മദ്‌റസയില്‍ മുഅല്ലിം ഡേ ആചരിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന വിവിധ പരിപാടികള്‍ക്ക് സദര്‍ മുഅല്ലിം ഹനീഫ മുസ്്‌ലിയാര്‍ നേതൃത്വം നല്‍കി. മഹല്ല് ഖതീബ് ഷഫീഖ് ഫൈസി, ഷാജഹാന്‍ സ്വാലിഹി, അജ്മല്‍ മൗലവി, മഹല്ല് കമ്മിറ്റി ഭാരവാഹികളായ മൊയ്തീന്‍ ഹാജി, നാണി ഹാജി, കെ.കെ.സി ഹംസ, ഹനീഫ, ശൗകത്ത്, മുഹമ്മദലി പങ്കെടുത്തു.
ഗൂഡല്ലൂര്‍: താലൂക്ക് മുസ്‌ലിം യതീംഖാനയില്‍ പി.കെ.എം ബാഖവി ഉദ്ഘാടനം ചെയ്തു. കെ.ബി.എ റസാഖ് അന്‍വരി, സിദ്ധീഖ് മുസ്‌ലിയാര്‍, ജുനൈദ് ഗസാലി സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ക്ക് ശിഹാബ് മാസ്റ്റര്‍ നേതൃത്വം നല്‍കി.
കുറ്റിമൂച്ചി: മൂഹിമ്മാതുല്‍ ഇസ്‌ലാം മദ്‌റസയില്‍ പ്രസിഡന്റ് ഉമര്‍ പതാക ഉയര്‍ത്തി. ഖത്വീബ് റിയാസ് നിസാമി ഫൈസി മുഖ്യപ്രഭാഷണം നടത്തി. സദ്ര്‍ നൗഫല്‍ ദാരിമി അധ്യക്ഷനായി. അബ്ദുറഹ്മാന്‍ യമാനി സംസാരിച്ചു.
കോഴിപ്പാലം: തര്‍ബിയതുല്‍ ഇസ്‌ലാം മദ്‌റസയില്‍ പ്രസിഡന്റ് ഹംസ കമാലി ഉദ്ഘാടനം ചെയ്തു. മോയിന്‍ ഫൈസി അധ്യക്ഷനായി. അഷ്‌റഫ് മുസ്‌ലിയാര്‍, മുഹമ്മദ് റഹ്മാനി, യൂസുഫ് മുസ്‌ലിയാര്‍ സംസാരിച്ചു.
ഗോത്രവയല്‍: മദ്‌റസതുല്‍ ഫലാഹില്‍ സ്വദര്‍ നസീര്‍ മൗലവി, നിശാദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. പ്രസിഡന്റ് പി.എ കരീം, മുഹമ്മദലി ടിപ് ടോപ് സംബന്ധിച്ചു.
ഒന്നാം മൈല്‍: ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന പ്രാര്‍ഥനാ സംഗമത്തിന് സലീം ഫൈസി നേതൃത്വം നല്‍കി.
കാസിംവയല്‍: ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന ആത്മീയ മജ്‌ലിസിന് ബി. അബ്ദുല്ല മുസ്‌ലിയാര്‍, മൊയ്തീന്‍ ഫൈസി, എം.സി സൈദലവി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
ചെമ്പാല: തഅ്‌ലീമുല്‍ ഇസ്‌ലാം മദ്‌റസയില്‍ സ്വദര്‍ സൈദലവി ഫൈസി, അന്‍വര്‍ ഭരിമി സംസാരിച്ചു.
ടികെപ്പേട്ട: ഹിദായതുല്‍ ഇസ്‌ലാം മദ്‌റസയില്‍ ഹനീഫ ഫൈസി സംസാരിച്ചു.
മടക്കിമല: ഹിദായത്തുല്‍ സെക്കന്‍ഡറി മദ്‌റസയില്‍ മുഅല്ലിം ഡേ ആചരിച്ചു. പി.ടി.എ പ്രസിഡന്റ് പാറാതൊടുക മുസ്തഫ പതാക ഉയര്‍ത്തി. ഖബര്‍സിയാറത്തിന്ന് മഹല്ല് ഖത്തീബ് നേതൃത്വം നല്‍കി.കുടുബ സംഗമം മുഹമ്മദ്അലി ദാരിമി ഉദ്ഘടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എം. മുഹമ്മദലി അധ്യക്ഷനായി.
അബ്ദുല്‍ ഗഫൂര്‍ റഹ്മാനി ക്ലാസെടുത്തു. മജ്‌ലിസുന്നൂര്‍, ദിക്ര്‍, ദുആ ആത്മീയ സദസിന് അബ്ദുസലാം ബാഖവി നേതൃത്വം നല്‍കി.പി. കബീര്‍, നാസര്‍ മൗലവി, സി. അബ്ദുല്‍ ഖാദിര്‍, എന്‍.പി കുഞ്ഞിമൊയ്തീന്‍ ഹാജി, പി. സിറാജ്, ചിറക്കല്‍ അഷ്‌റഫ്, പൊട്ടേങ്ങല്‍ മുഹമ്മദ് ഹാജി, എന്‍.ടി സൈദ്, നടുത്തോടുക ഹംസ, ഉള്ളിവീട്ടില്‍ ചേക്കു സംസാരിച്ചു.സദര്‍ മുഅല്ലിം പി.കെ ഹംസ മൗലവി സ്വാഗതവും എന്‍.ടി ബീരാന്‍കുട്ടി നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  19 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  19 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  19 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  19 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  19 days ago
No Image

നാലുവര്‍ഷ ബിരുദ പരീക്ഷ ഫീസ് വര്‍ധന പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി 

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം; പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ തെളിവുകള്‍, സഹപാഠികളായ മൂന്നുപേര്‍ റിമാന്‍ഡില്‍

Kerala
  •  19 days ago
No Image

ചൂണ്ടുവിരലിലല്ല, തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

Kerala
  •  19 days ago
No Image

നെതന്യാവുനെതിരായ അറസ്റ്റ് വാറന്റ്:  കോടതി വിധി മാനിക്കും, തങ്ങളുടെ രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്ത് ഹേഗിലെത്തിക്കുമെന്നും ലോക രാഷ്ട്രങ്ങള്‍ 

International
  •  19 days ago