HOME
DETAILS
MAL
അടൂര്‍ സര്‍വിസ് നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധം
backup
September 03 2018 | 02:09 AM
പുല്‍പ്പള്ളി: കെ.എസ്.ആര്.ടി.സിയുടെ അടൂര്‍-പെരിക്കല്ലൂര്‍ സര്‍വിസ് നിര്‍ത്തലാക്കുന്നതില്‍ പെരിക്കല്ലൂര്‍ ബസ് പാസഞ്ചേഴ്സ് അസോസിയേഷന് പ്രതിഷേധിച്ചു. ദിവസം ശരാശരി 40,000 രൂപ വരുമാനമുള്ള സര്‍വിസാണ് നിര്‍ത്തിയത്.പെരിക്കല്ലൂരില്‍ യാര്‍ഡും ഓഫിസും നിര്‍മിക്കുന്നതിനായി മുള്ളന്‍കൊല്ലി പഞ്ചായത്തും പെരിക്കല്ലൂര്‍ സെന്റ് തോമസ് പള്ളിയും ഓരോ ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടുകൊടുത്തിരുന്നു.
എന്നിരിക്കെ അടൂര്‍ സര്‍വിസ് നിര്‍ത്താലാക്കിയത് പെരിക്കല്ലൂര്‍ നിവാസികളെ പരിഹസിക്കുന്നതിനു തുല്യമാണെന്നു യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."