HOME
DETAILS
MAL
ഗോകുലത്തിന് രണ്ടാം ജയം
backup
May 07 2019 | 19:05 PM
ലുഥിയാന: ഇന്ത്യന്‍ വനിതാ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയിച്ച് ഗോകുലം കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ എഫ്.സി അളക്പുരയെയാണ് ഗോകുലം തകര്‍ത്തത്. 71-ാം മിനുട്ടില്‍ മനീഷയാണ് ഗോകുലത്തിന് വേണ്ടി ഹെഡറിലൂടെ വലചലിപ്പിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക് നേടിയ മനീഷ ഈ ഗോളോടെ ലീഗില്‍ നാല് ഗോളുമായി ടോപ് സ്‌കോറര്‍ പട്ടികയില്‍ ഒന്നാമതെത്തി. രണ്ട് വിജയത്തോടെ ഗ്രൂപ്പില്‍ ഒന്നാമതാണ് ഗോകുലം. ആദ്യ മത്സരത്തില്‍ ഗോകുലം റൈസിങ് സ്റ്റുഡന്റ്‌സ് ക്ലബ്ബിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."