സെയ്മര്‍ നഴ്‌സ് ഓര്‍മയായി
ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ ് മാന്‍ സെയ്മര്‍ നഴ്‌സ്(85) അന്തരിച്ചു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന സെയ്മര്‍ ഓര്‍മയായതായി മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഓപ്പണിങ് ബാറ്റ്‌സ്മാനും പരിശീലകനുമായ ഡെസ്മണ്ട് ഹെയ്ന്‍സ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. തന്റെ പരിശീലകനും ഉപദേശകനുമായ സെയ്മര്‍ ചെയ്തുതന്ന സേവനങ്ങള്‍ക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് ഡെസ്മണ്ട് മരണവാര്‍ത്ത അറിയിച്ചത്.
വെസ്റ്റ് ഇന്‍ഡീസിനായി 1960ലാണ് ആദ്യമായി സെയ്മര്‍ കളിക്കാനിറങ്ങിയത്. 29 ടെസ്റ്റുകളില്‍നിന്ന് 2,523 റണ്‍സും നേടി. ആറ് സെഞ്ചുറികളും 10 അര്‍ധശതകങ്ങളുമായി മികച്ച പ്രകടനമായിരുന്നു സെയ്മറുടേത്. കളിക്കിടെ പലവട്ടം പരുക്കേറ്റതാണ് കരിയറിന് വിരാമമിടാന്‍ കാരണം. 1966ലെ വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ ഇടം നേടിയതാരം ഒന്നാന്തരം പ്രകടനമാണ് നടത്തിയത്. ആ പരമ്പരയിലെ അഞ്ച് ടെസ്റ്റുകളില്‍നിന്നായി 501 റണ്‍സ് അടിച്ചെടുത്തു.
ഒരു സെഞ്ചുറിയും നാല് അര്‍ധശതകവും ഉള്‍പ്പെടെയാണിത്. ഇതേതുടര്‍ന്ന് 1967ല്‍ വിസ്ഡണ്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.
വിരമിച്ചശേഷവും ക്രിക്കറ്റ് രംഗത്ത് സജീവമായിരുന്നു. ബാര്‍ബഡോസ് സെലക്ടറായി ദീര്‍ഘകാലം സേവനം ചെയ്തു. ബാര്‍ബഡോസ് നാഷനല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പരിശീലകനുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."