ജലീല്‍ രാജിവയ്ക്കേണ്ടതില്ലെന്ന് ഇടതുമുന്നണിയും
തിരുവനന്തപുരം: എന്‍.ഐ.എ ചോദ്യം ചെയ്തതിന്റെ പേരില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കേണ്ടതില്ലെന്ന് ഇടതുമുന്നണിയും.
മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം നടത്തുന്ന സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കെതിരേ ശക്തമായ പ്രതിരോധം സംഘടിപ്പിക്കും.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 29 ന് ജില്ലാ കേന്ദ്രങ്ങളില്‍ അക്രമവിരുദ്ധ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.
29-ന് വീണ്ടും ഇടതുമുന്നണി യോഗം ചേരും. സര്‍ക്കാരിനെതിരെയുള്ള വിവാദ വിഷയങ്ങളൊന്നും ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്തില്ല.
സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായുള്ള പ്രചരണ പരിപാടികള്‍ അടിയന്തരമായി സംഘടിപ്പിക്കണമെന്നായിരുന്നു യോഗത്തില്‍ എല്ലാ പാര്‍ട്ടികളും ആവശ്യപ്പെട്ടത്. തദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുന്നണിയ്ക്കു വലിയ വിജയം നേടാന്‍ കഴിഞ്ഞാല്‍ വിവാദങ്ങളെയും ആരോപണങ്ങളെയും അതിജീവിച്ചു നിയമസഭാ തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ കഴിയുമെന്നും നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."