HOME
DETAILS

അയാക്‌സ് - ടോട്ടനം

  
backup
May 07 2019 | 19:05 PM

%e0%b4%85%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%9f%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%82

 

ആംസ്റ്റര്‍ഡാം: നീണ്ട ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍ എത്തിയ അയാക്‌സ് തങ്ങളുടെ അഞ്ചാം കിരീടമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. ഇന്ന് രാത്രി 12.30ന് നടക്കുന്ന രണ്ടാംപാദ സെമിഫൈനല്‍ മത്സരത്തില്‍ സ്വന്തം മൈതാനത്താണ് അയാക്‌സ് ടോട്ടനത്തെ നേരിടുക.


സീസണില്‍ മിന്നും പ്രകടനവുമായി സെമിഫൈനലിലെത്തിയ അയാക്‌സ് മുന്‍പോട്ടുള്ള പാതയില്‍ വെട്ടിയിട്ടത് കൊലകൊമ്പന്മാരെയാണ്. സെമിഫൈനലിന്റെ ആദ്യപാദം കഴിഞ്ഞപ്പോഴും യുവകരുത്തിന് തന്നെയാണ് മുന്‍തൂക്കം. ടോട്ടനവുമായി നടന്ന ആദ്യപാദ എവേ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വിജയം. ചാംപ്യന്‍സ് ലീഗില്‍ ഇതുവരെ ഒരു കപ്പ് പോലും നേടാനാകാത്ത ടോട്ടനത്തിനാവട്ടെ ഈ മത്സരത്തില്‍ വിജയിച്ചില്ലെങ്കില്‍ അഭിമാന പ്രശ്‌നവുമാണ്. കഴിഞ്ഞ മത്സരത്തില്‍ പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ ടോട്ടനം ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കുന്നില്ല. ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തെറിഞ്ഞ ടോട്ടനത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സണ്‍ ഹ്യുങ് മിന്നിന്റെ അഭാവം അയാക്‌സിനെതിരേയുള്ള മത്സരത്തില്‍ പ്രതിഫലിച്ചു. ലക്ഷ്യത്തിലെത്താന്‍ കഴിയാതെ ടോട്ടനത്തിന്റെ പല മികച്ച മുന്നേറ്റങ്ങളും അവസാനിച്ചു. ക്യാപ്റ്റന്‍ ഹാരി കെയ്‌ന് പരുക്കേറ്റതും പ്ലേ മേക്കര്‍ സണ്‍ ഹ്യൂങ് മിന്‍ സസ്‌പെന്‍ഷനിലായതുമാണ് ടോട്ടനത്തിന് തിരിച്ചടിയായിരുന്നത്.


മൂന്നുവട്ടം തുടര്‍ച്ചയായി ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ റയല്‍ മാഡ്രിഡിനെ പ്രീ ക്വാര്‍ട്ടറില്‍ തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയ അയാക്‌സ് ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കീഴിലെത്തിയ യുവന്റസിനെയും അരിഞ്ഞുവീഴ്ത്തിയാണ് സെമി ഉറപ്പിച്ചത്.


ആദ്യപാദ സെമിയില്‍ ഇംഗ്ലിഷ് വമ്പന്മാരായ ടോട്ടനത്തിനെ അവരുടെ തട്ടകത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയതോടെ അയാക്‌സ് കലാശക്കളിയിലേക്ക് ഒരുചുവടുറപ്പിച്ചു. ആദ്യ പാദ മത്സരത്തില്‍ ടോട്ടനത്തെ വെള്ളംകുടിപ്പിച്ച അയാക്‌സ് യുവനിര പതിനഞ്ചാം മിനുട്ടില്‍ വാന്‍ഡെ ബീക്ക് നേടിയ ഗോളിലൂടെയാണ് കരുത്തരായ ടോട്ടനത്തെ അവരുടെ തട്ടകത്തില്‍ അടിയറവ് പറയിച്ചത്. ഹക്കീം സിയേച്ച് നല്‍കിയ അസിസ്റ്റില്‍ നിന്നായിരുന്നു അയാക്‌സിന്റെ വിജയഗോള്‍. കളി തിരിച്ചുപിടിക്കാന്‍ ടോട്ടനം നടത്തിയ നീക്കങ്ങള്‍ക്ക് തടയിടാനും ആധികാരിക വിജയത്തില്‍ എത്തിക്കാനും അയാക്‌സിനായി. കഴിഞ്ഞ മത്സരത്തില്‍ സസ്‌പെന്‍ഷന്‍ മൂലം പുറത്തിരിക്കേണ്ടി വന്ന സണ്‍ ടീമിലേക്ക് മടങ്ങിയെത്തുന്നതോടെ ടോട്ടനത്തിന്റെ മുന്നേറ്റത്തിന് കരുത്താകും. ആംഗിളിനേറ്റ പരുക്ക് കാരണം ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഇന്നും മത്സരത്തിനിറങ്ങില്ല. തലക്ക് പരുക്കേറ്റ് വെര്‍ട്ടോങ്ങന്‍ ടോട്ടനം നിരയില്‍ കളിക്കുമോയെന്നുള്ളത് സംശയകരമാണ്. പരുക്ക് അയാക്‌സിനെ വലിയതോതില്‍ വലയ്ക്കുന്നില്ല. കാല്‍മുട്ടിന് പരുക്കേറ്റ എയ്റ്റിങ് ഇന്ന് അയാക്‌സിന് വേണ്ടി കളിക്കില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago