മാറ്റിവച്ച വൃക്കയും തകരാറില്‍: സഹായം തേടി ജോസ്മി
കൊട്ടിയൂര്‍: മാറ്റിവച്ച വൃക്കയും തകരാറിലായതോടെ തുടര്‍ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുകയാണ് കൊട്ടിയൂര്‍ ചപ്പമല കരിമ്പുകണ്ടം സ്വദേശിനി ജോസ്മി ജോസ്. ആഴ്ചയില്‍ മൂന്നുദിവസം ചെയ്യുന്ന ഡയാലിസിസിന്റെ സഹായത്താലാണ് ജോസ്മിയുടെ ഇപ്പോഴുള്ള ജീവിതം.
ഏഴുവര്‍ഷം മുമ്പ് കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ജോസ്മിക്ക് രോഗം സ്ഥിരീകരിച്ചത്. ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് വൃക്കയുടെ വളര്‍ച്ച ഇല്ലാത്തതാണ് രോഗകാരണം. വൃക്കമാറ്റിവെക്കലല്ലാതെ മറ്റുമാര്‍ഗം ഇല്ലെന്നായതോടെ അമ്മ ജോളി വൃക്ക നല്‍കി. സുമനസുകളുടെ സഹായത്തോടെ ഒന്‍പത് ലക്ഷം രൂപ മുടക്കിയാണ് കോഴിക്കോട് പി.വി.എസ് ആശുപത്രിയില്‍ വൃക്ക മാറ്റിവച്ചത്. എന്നാല്‍ മൂന്നുമാസം മുമ്പ് ഈ വൃക്കയുടെ പ്രവര്‍ത്തനവും വഷളാവുകയായിരുന്നു.
ഓട്ടോ ഡ്രൈവറായ അച്ഛന്‍ ജോസ് വൃക്ക നല്‍കാന്‍ തയ്യാറാണെങ്കിലും ഇതു മാറ്റിവെയ്ക്കാനുള്ള പണം കണ്ടെത്താന്‍ കഴിയാതെ നട്ടം തിരിയുകയാണ് ഈ കുടുംബം. 20 സെന്റ് സ്ഥലവും അതിലൊരു കൊച്ചുവീടുമാണ് ജോസ്മിയുടെ കുടുംബത്തിന്റെ ആകെ സമ്പാദ്യം. അച്ഛന്‍ ജോസിന്റെയും അങ്കണവാടി ഹെല്‍പ്പറായ അമ്മ ജോളിയുടെയും തുച്ഛ വേതനത്തിലാണ് ജോസ്മിയുടെ ചികിത്സ പുരോഗമിക്കുന്നത്.
ആഴ്ചയില്‍ 5000 രൂപയോളം ഡയാലിസിസിനായി ചിലവ് വരുന്നുണ്ട്. പിതാവ് വൃക്ക നല്‍കാന്‍ സന്നദ്ധനായതോടെ അസുഖമുക്തമായ നല്ലൊരു ജീവിതം വീണ്ടും സ്വപ്നം കാണുകയാണ് ജോസ്മി. ഗ്രാമീണ്‍ ബാങ്ക് കൊട്ടിയൂര്‍ ശാഖയിലെ 40489101025149 എന്ന അക്കൗണ്ട് നമ്പറിലേക്ക് ജോസ്മിയുടെ ചികിത്സയ്ക്കായുള്ള പണം അയക്കാവുന്നതാണ്. ഐഎഫ്എസ്.സി കോഡ്: ഗഘഏആ0040489.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."