മോദിക്കെതിരേ പ്രസ്താവനയുമായി ഡല്‍ഹി സര്‍വകലാശാലാ അധ്യാപകര്‍
ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ പരാമര്‍ശത്തിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടയില്‍ ഡല്‍ഹി സര്‍വകലാശാലയിലെ 207 അധ്യാപകരും പരസ്യ പ്രതികരണവുമായി രംഗത്ത്.
വിലകുറഞ്ഞതും അവിശ്വസനീയവുമായ പരാമര്‍ശമാണ് പ്രധാനമന്ത്രി സ്ഥാനത്തിരുന്ന് മോദി നടത്തിയതെന്ന് സര്‍വകലാശാലാ അധ്യാപകര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി മുന്‍പ്രധാനമന്ത്രിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയത്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ അഴിമതി ആരോപണത്തിന് മറുപടിയെന്ന നിലയിലാണ്, താങ്കളുടെ പിതാവും അത്രമാത്രം ശുദ്ധനല്ലെന്നും അഴിമതിയില്‍ ഒന്നാം നമ്പറുകാരനാണെന്നും മോദി പരാമര്‍ശിച്ചത്.
ഇതിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടയിലാണ് ഡല്‍ഹി സര്‍വകലാശാലാ അധ്യാപകരും രംഗത്തെത്തിയത്. മോദിയെ പോലെ രാജ്യത്ത് ഒരു പ്രധാനമന്ത്രിയും ഇത്തരത്തില്‍ താഴ്ന്നിട്ടില്ലെന്ന് അധ്യാപകര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ പറയുന്നു.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം നല്‍കിയ സംഭാവനകളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. ചരിത്രം ചിലരെ നല്ലവനും മഹാമനസ്‌കനുമായി രേഖപ്പെടുത്തുന്നു. എന്നാല്‍ അപൂര്‍വമായി ചില ആളുകള്‍ക്ക് അത്തരക്കാരെ തങ്ങളുടെ ശ്രദ്ധയില്‍കൊണ്ടുവരാറില്ലെന്നാണ് മോദിയുടെ വിവാദ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടി അധ്യാപകര്‍ പറഞ്ഞത്. 1999ലെ കാര്‍ഗില്‍ യുദ്ധ വിജയം, വാര്‍ത്താവിനിമയ രംഗത്തെ വിപ്ലവം എന്നിവയെല്ലാം പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ കാലത്തെ പ്രധാന സംഭവങ്ങളാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ രാജിവ്ഗാന്ധിയെ പ്രകീര്‍ത്തിച്ച് സൈനികര്‍ മുദ്രാവാക്യം വിളിച്ചിരുന്നതായും പ്രസ്താവനയില്‍ പറയുന്നു.
ഐ.ടി മേഖലയിലുണ്ടായ വിപ്ലവം രാജീവ് ഗാന്ധിയുടെ ഏറ്റവും വലിയ സംഭാവനയായിരുന്നു. ടെലികോം മേഖലയില്‍ പ്രത്യേക നയം കൊണ്ടുവന്നതും അദ്ദേഹമായിരുന്നുവെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
അധ്യാപകരുടെ പ്രസ്താവനയെ കോണ്‍ഗ്രസും ഏറ്റുപിടിച്ചതോടെ പ്രധാനമന്ത്രി മോദിയും ബി.ജെ.പിയും കടുത്ത സമ്മര്‍ദത്തിലായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ അധ്യാപകരുടെ പ്രസ്താവന ട്വീറ്റ് ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."