ശൗചാലയവും ബസ്‌കാത്തിരുപ്പുകേന്ദ്രവുമില്ല വികസനമില്ലാതെ വെള്ളച്ചാല്‍
ചക്കരക്കല്‍: ചക്കരക്കല്‍-മൂന്നുപെരിയ റോഡിലെ പ്രധാന ടൗണായ വെള്ളച്ചാല്‍ ഇന്നും വികസനമില്ലായ്മയുടെ ഇരുട്ടില്‍. നൂറുകണക്കിന് സ്ഥാപനങ്ങളും നിരവധി യാത്രക്കാരുമെത്തുന്ന ഇവിടെ ഒരു ശൗചാലയം പോലും ഇനിയും അധികൃതര്‍ നിര്‍മിച്ചിട്ടില്ല.
റോഡിനു ഇരുവശങ്ങളിലുമായി പെരളശേരി, ചെമ്പിലോട് പഞ്ചായത്തുകളുടെ പരിധിയിലാണ് വെള്ളച്ചാല്‍ പ്രദേശം. ഓവുചാല്‍ പണിയാത്തതിനാല്‍ മഴയത്ത് റോഡില്‍ മുഴുവന്‍ വെള്ളം കയറുന്നത് ഇവിടെ പതിവാണ്.
ഓടക്കടവ്-മക്രേരി റോഡ് ഇവിടെനിന്നാണ് ആരംഭിക്കുന്നത്. പ്രശസ്തമായ മക്രേരി അമ്പലത്തിലേക്ക് പോവാന്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്. മക്രേരി ഭാഗത്തേക്ക് ഒരു കെ.എസ്.ആര്‍.ടി.സി ബസ് മാത്രമാണുള്ളത്. മക്രേരി, ഇരിവേരി ജുമാമസ്ജിദുകളിലേക്ക് പോവുന്നവരും വെള്ളച്ചാല്‍ ടൗണിനെ തന്നെയാണ് ആശ്രയിക്കുന്നത്. മൂന്നുപെരിയ ഭാഗത്തേക്ക് പോവാനുള്ള യാത്രക്കാര്‍ക്ക് ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം പോലും ഇവിടെയില്ല. മഴയത്ത് കടകളുടെ വരാന്തയിലും മറ്റും കയറിനിന്നാണ് യാത്രക്കാര്‍ ബസ് കയറുന്നത്. ദേശാസാല്‍കൃത ബാങ്കുകളുള്‍പ്പെടെ ധനകാര്യസ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ മാവേലി സ്‌റ്റോറും പ്രവര്‍ത്തിക്കുന്നു. അനുദിനം വികസിച്ചുവരുന്ന വെള്ളച്ചാലില്‍ അത്യാവശ്യ സൗകര്യങ്ങള്‍ ഒരുക്കാന്‍ നടപടികള്‍ വേണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."