ആനപ്പുറത്തേറി തായ് രാജാവ്
ബാങ്കോക്ക്: പൂമാലകള്‍ കൊണ്ടലങ്കരിച്ച കൊമ്പുകളുള്ള വെള്ള പെയിന്റടിച്ച 11 ആനകള്‍, ആനപ്പുറത്ത് ഗാംഭീര്യമേറിയ സിംഹാസനം, സ്വര്‍ണനിറ വസ്ത്രമണിഞ്ഞ പരിചാരകര്‍. തായ്‌ലന്റില്‍ കഴിഞ്ഞ ദിവസം കിരീടധാരണം നടത്തിയ മഹാവജിരലോന്‍ഗോന്‍ രാജാവ് ബാങ്കോക്കിലെ കൊട്ടാരത്തിനു പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍ നഗരത്തിന് അതൊരു അമ്പരപ്പിക്കുന്ന കാഴ്ചയായി.
പരേഡിന്റെ അവസാനം ആനകളെല്ലാം ഗ്രൂപ്പ് ഫോട്ടോക്ക് നിന്നതോടെയാണ് ആനകള്‍ രാജാവിനെ ആദരിക്കുന്ന ചടങ്ങിനു സമാപനമായത്. തായ്‌ലന്റില്‍ രാജകീയ ശക്തിയുടെ പ്രതീകമായാണ് വെള്ള ആനകളെ കാണുന്നത്. വെളുത്ത നിറം ആനകളുടെ ദേഹത്ത് പെയിന്റ് ചെയ്യുകയാണ് പതിവ്.
ഏഴു പതിറ്റാണ്ടുകാലം ഭരണം നടത്തിയ പിതാവ് ഭൂമിബോല്‍ രാജാവിന്റെ മരണശേഷം 2016ലാണ് വജിരലോന്‍ഗോന്‍ സ്ഥാനമേറ്റത്. കിരീടധാരണത്തിന് ഏതാനും ദിവസങ്ങള്‍ മുന്‍പ് തന്റെ അംഗരക്ഷകയെ രാജാവ് വിവാഹം ചെയ്ത് രാജ്ഞിയായി വാഴിച്ചത് ശ്രദ്ധനേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."