HOME
DETAILS
MAL
മന്ത്രി ജയരാജനും ഭാര്യയും കൊവിഡ് മുക്തര്‍, ആശുപത്രി വിട്ടു
backup
September 19 2020 | 09:09 AM
കണ്ണൂര്‍: മന്ത്രി ഇ.പി ജയരാജനും ഭാര്യ പി.കെ ഇന്ദിരയും കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. പരിയാരം മെഡിക്കല്‍ കോളേജിലാണ് ഇവര്‍ ചികിത്സ തേടിയിരുന്നത്. ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായതിനെത്തുടര്‍ന്നാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്. ആദ്യ ടെസ്റ്റ് നെഗറ്റീവായെങ്കിലും ഒരാഴ്ച കൂട് നിരീക്ഷണത്തില്‍ തുടരും.
മന്ത്രിയുടെ ഭാര്യ ക്വാറന്റീനില്‍ പോകുന്നതിന് പകരം ബാങ്കില്‍ ലോക്കര്‍ തുറക്കാനെത്തിയെന്നത് വലിയ വിവാദമുണ്ടാക്കിയിരുന്നു. വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് താന്‍ ക്വാറന്റീനിലല്ല എന്ന മറുവാദവുമായി വീഡിയോ സന്ദേശവുമായി അവര്‍ തന്നെ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."