ഫലസ്തീന് ഖത്തറിന്റെ വക 48 കോടി യു.എസ് ഡോളറിന്റെ സഹായം
ദോഹ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും ഗസ്സ മുനമ്പിലെയും ഫലസ്തീനികള്‍ക്ക് ഖത്തര്‍ 48 കോടി യു.എസ് ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. 2014നു ശേഷം നടന്ന കനത്ത ബോംബാക്രമണത്തില്‍ ഗസ്സയില്‍ വന്‍ നാശനഷ്ടമുണ്ടായ പശ്ചാത്തലത്തിലാണിത്. ഗര്‍ഭിണിയും പിഞ്ചു കുഞ്ഞുങ്ങളുമുള്‍പ്പെടെ 25 ഫലസ്തീനികളും നാല് ഇസ്റാഈലികളും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു.
30 കോടി യു.എസ് ഡോളറിന്റെ സഹായം ഫലസ്തീന് അതോറിറ്റിക്കു കീഴിലുള്ള റാമല്ലയില്‍ ആരോഗ്യ-വിദ്യാഭ്യാസ പദ്ധതികള്‍ നടത്താനാണ്. 18 കോടി യു.എന്‍ നേതൃത്വത്തില്‍ നടത്തുന്ന അടിയന്തര റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കും വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതിനുമാണ്. ഖത്തറിന്റെ സഹായത്തെ ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഇസ്മാഈല്‍ ഹനിയ്യ സ്വാഗതം ചെയ്തു. ഖത്തര്‍ അമീറിന് അദ്ദേഹം നന്ദി അറിയിച്ചു.
ഫലസ്തീനെ സഹായിക്കുന്നതില്‍ മുമ്പും ഖത്തര്‍ മുന്‍പന്തിയിലായിരുന്നു. ജനുവരിയില്‍ ഗസ്സയിലെ 94,000 കുടുംബങ്ങള്‍ക്ക് പോസ്റ്റ് ഓഫിസുകള്‍ വഴി ഖത്തര്‍ സഹായം ലഭിച്ചിരുന്നു. 2012ല്‍ ഗസ്സയില്‍ ഒരു ആശുപത്രി സ്ഥാപിക്കാന്‍ ഖത്തര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. ഖത്തറിലെ ഉദ്യോഗസ്ഥരും യു.എന്നും ഈജിപ്തും മുന്‍കൈയെടുത്താണ് വെടിനിര്‍ത്തല്‍ കൊണ്ടുവന്നതെന്ന് ഹമാസ് വക്താവ് ഹസം ഖസ്സാം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."