ആസ്ത്രേലിയയില്‍ പ്രധാനമന്ത്രിക്ക് നേരെ മുട്ടയേറ്
കാന്‍ബറ: തെരഞ്ഞടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ ആസ്ത്രേലിയയില്‍ പ്രധാനമന്ത്രിക്ക് മുട്ടയേറ്. അല്ബുരി നഗരത്തിലെ ഒരു ഹാളില്‍ നടന്ന പരിപാടിയില്‍ വോട്ടര്‍മാരോടു സംസാരിച്ചുകൊണ്ടിരിക്കെയാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ തലയുടെ പിന്‍ഭാഗത്ത് ചീമുട്ട കൊണ്ടുള്ള ഏറുകൊണ്ടത്. മുട്ടയെറിഞ്ഞ 25കാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചു പുറത്താക്കി. പിന്നീട് പൊലിസ് ഇവരെ കസ്റ്റഡിയിലെടുത്തു.
മൃഗങ്ങളോട് ക്രൂരത കാണിക്കുന്നുണ്ടോ എന്നറിയാന്‍ ഫാമുകളില്‍ പരിശോധന നടത്തുന്ന സംഘത്തിലെ യുവതിയാണ് പ്രശ്നമുണ്ടാക്കിയതെന്ന് മോറിസണ്‍ പറഞ്ഞു. അതേസമയം തികച്ചും സമാധാനപരമായ പ്രതിഷേധമാണ് താന്‍ നടത്തിയതെന്ന് യുവതി പറഞ്ഞു. എന്നാല്‍ ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പള്ളികളില്‍ നടന്ന കൂട്ടക്കൊലയെ കുറ്റപ്പെടുത്തി അവര്‍ സംസാരിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മെയ് 18നാണ് ആസ്ത്രേലിയയിലെ തെരഞ്ഞെടുപ്പ്. പ്രതിപക്ഷനേതാവ് ഷോര്‍ട്ടന്‍ അധികാരത്തിലെത്തുമെന്നാണ് അഭിപ്രായസര്‍വേകള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."