HOME
DETAILS
MAL
അജാനൂര്‍ കടപ്പുറം മത്സ്യത്തൊഴിലാളികളെ ആദരിച്ചു
backup
September 03 2018 | 02:09 AM
കാഞ്ഞങ്ങാട്: കണ്ണൂര്‍ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചാലക്കുടിയില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിച്ചു തിരിച്ചെത്തിയ അജാനൂര്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളെ നാട്ടുകാര്‍ ആദരിച്ചു. അജാനൂര്‍ കടപ്പുറം സൗഹൃദ കൂട്ടായ്മ ഗവ. ഫിഷറീസ് യു.പി സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരന്‍ മുഖ്യാതിഥിയായിരുന്നു. ശിവഗിരി മഠം പ്രേമാനന്ദ, കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, തിരുഹൃദയ പള്ളി വികാരി ഫാ. സ്റ്റീഫന്‍ മാത്യു, സ്കൂള്‍ പ്രധാനധ്യാപകന് ഷംസുദ്ദീന്, എ.പി രാജന്, യു.വി ബഷീര്‍ എന്നിവര്‍ സംസാരിച്ചു. എ. ഹമീദ് അധ്യക്ഷനായിരുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."