മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന് വിട
തലശേരി: മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസക്ക് ചരിത്ര നഗരം വിട നല്‍കി. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചത്. നിരവധിപേരാണ് അനശ്വര ഗായകനെ ഒരുനോക്കു കാണാന്‍ ടൗണ്‍ഹാളിലെത്തിയത്. സര്‍ക്കാരിനായി സബ്കലക്ടറും മുഖ്യമന്ത്രിക്കായി മണ്ഡലം പ്രതിനിധി പി. ബാലനും റീത്ത് സമര്‍പ്പിച്ചു.
സി.പി.എം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍, ഡി.സി.സി പ്രസിഡന്റ് സതീശന്‍പാച്ചേനി, എ.എന്‍ ഷംസീര്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ അബ്ദുല്ലകുട്ടി, നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, നഗരസഭാ ഉപാധ്യക്ഷ നജ്മാഹാഷിം, മുന്‍ മന്ത്രി കെ.പി മോഹനന്‍, ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍, സെക്രട്ടറി കീച്ചേരി രാഘവന്‍, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍, സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, മുസ്‌ലിം ലീഗ് നേതാക്കളായ അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ. കെ.എ ലത്തീഫ്, ബി.ജെ.പി നേതാവ് എന്‍. ഹരിദാസ്, കണ്ണൂര്‍ ഷരീഫ്, താജുദ്ദീന്‍ വടകര, അഷ്‌റഫ് പുറവൂര്‍, കൊല്ലം ഷാഫി, ബിനീഷ് കോടിയേരി, നടന്‍ ഇന്ദ്രന്‍സ് എന്നിവര്‍ ടൗണ്‍ ഹാളിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. മൃതദേഹം ഉച്ചയ്ക്ക് 12ഓടെ മട്ടാമ്പ്രം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."