HOME
DETAILS
MAL
സര്‍ക്കാര്‍ പ്രതിനിധി എത്തിയില്ല; കാലിക്കറ്റ് സിന്‍ഡിക്കേറ്റ് യോഗം മാറ്റി
backup
May 07 2019 | 21:05 PM
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന സിന്‍ഡിക്കേറ്റ് യോഗം ക്വാറം തികയാത്തതിനെ തുടര്‍ന്ന് മാറ്റിവച്ചു. സര്‍ക്കാറിന്റെ ഹയര്‍ എജ്യുക്കേഷന്‍ പ്രതിനിധി ഹാജരാകാത്തതിനെ തുടര്‍ന്നാണ് യോഗ നടപടി മാറ്റി വെക്കേണ്ടി വന്നതെന്നാണ് വിവരം. നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എട്ട് പേരും ഹയര്‍ എജ്യുക്കേഷന്‍ പ്രതിനിധിയും ഉള്‍പ്പടെ ക്വാറം തികയാന്‍ 9 അംഗങ്ങള്‍ വേണം. പല സുപ്രധാന കാര്യത്തിലും തീരുമാനമെടുക്കേണ്ടിയിരുന്ന യോഗം സര്‍ക്കാര്‍ പ്രതിനിധിയുടെ അഭാവത്തെ തുടര്‍ന്ന് മാറ്റി വെക്കേണ്ടി വന്നതില്‍ പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."