ദുരിതാശ്വാസ നിധിയിലേക്ക് കാരുണ്യപ്രവാഹം
കാസര്‍കോട്: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റിയുടെ കാരുണ്യം. ജമാഅത്ത് പരിധിയില്‍നിന്നും വിവിധ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളില്‍ നിന്നും സമാഹരിച്ച 2,31,200 രൂപയുടെ ചെക്ക് വിദ്യാനഗര്‍ കലക്ടറേറ്റ് ചേംബര്‍ ഹാളില്‍വച്ച് നെല്ലിക്കുന്ന് ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് ഹാജി പുന അബ്ദുല്‍ റഹിമാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിനു കൈമാറി.
ചടങ്ങില്‍ എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി.കെ ഖാദര്‍, ഖത്തീബ് ജി.എസ് അബ്ദുല്‍ റഹിമാന്‍ മദനി, അബ്ബാസ് ബീഗം, ഷാഫി തെരുവത്ത്, കൊളങ്കര അബ്ദുല്‍ റഹിമാന്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട്: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച ആദ്യ ഗഡുവായ 1,31,410 രൂപ സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസിനെ ജില്ലാ പ്രസിഡന്റ് ടി. അബൂബക്കര്‍ ഹാജി ഏല്‍പ്പിച്ചു.
അവകാശ സംരക്ഷണദിനത്തില്‍ നടത്താനിരുന്ന കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും മാറ്റിവച്ച് അതിലേക്കു വേണ്ടി നീക്കിവച്ച തുകയും സംഘടനയില്‍ നിന്നു പിരിച്ചെടുത്തതുമടക്കമുള്ള തുകയാണ് ദുരിതാശ്വാസ നിധിയിലേക്കു നല്‍കുന്നത്.
ജില്ലാ സെക്രട്ടറി കെ. സുകുമാരന്‍, വൈസ് പ്രസിഡന്റുമാരായ പി.സി പ്രസന്ന, കെ.ജെ അഗസ്റ്റിന്‍, ജോ.സെക്രട്ടറി രത്‌നാകന്‍ പിലാത്തടം എന്നിവര്‍ സംബന്ധിച്ചു.
മഡിയന്‍ ജി.എല്‍.പി സ്‌കൂളിലെ കുട്ടികള്‍ തങ്ങള്‍ സ്വരൂപിച്ച തുക അസംബ്ലിയില്‍ വച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു കൈമാറി. തുക സ്‌കൂള്‍ ലീഡര്‍ അക്ഷര പ്രധാനധ്യാപിക സുജാതക്കു നല്‍കി. പി.ടി.എ പ്രസിഡന്റ് എ.വി ഉണ്ണി അധ്യക്ഷനായി. ഉഷ, തനൂജ, ശ്രീജ എന്നിവര്‍ സംസാരിച്ചു.
അതിയാമ്പൂര് പാര്‍ക്കോ ക്ലബിന്റെ പ്രമുഖ കളിക്കാരനായ അതിയാമ്പൂരിലെ അശ്വിന്‍ ഗോപിക്ക് അതിയാമ്പൂര്‍ പാര്‍ക്കോ ക്ലബ് ചികിത്സാ ചെലവിലേക്കായി നല്‍കിയ തുക അശ്വിന്‍ഗോപിയും കുടുംബവും പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി നല്‍കും.
കെ. അനില്‍കുമാര്‍, പി.വി ബാലകൃഷ്ണന്‍, ബി. ഗംഗാധരന്‍, പി.വി സാലു, കെ.വി പ്രജീഷ്, എ.കെ അനൂപ്, ടി. ദീപു, കെ. നിപിന്‍, ഷൈജു, പി.വി ജയന്‍, കെ. പ്രദീപ്, കെ.ടി നിധിന്‍, എ.ആര്‍ അക്ഷയ് എന്നിവര്‍ സംബന്ധിച്ചു.
പുല്ലൂര്‍ ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളും പി.ടി.എ കമ്മിറ്റിയും ജീവനക്കാരും സ്വരൂപിച്ച പ്രളയ ദുരിതാശ്വാസ ഫണ്ട് പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്. നായര്‍ക്ക് കൈമാറി.
ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് രാമകൃഷ്ണന്‍ അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര, പ്രധാനധ്യാപകന്‍ ജഗതീശന്‍, പി.ടി.എ വൈസ് പ്രസിഡന്റ് ഷാജി, പി.ടി.എ കമ്മിറ്റി അംഗങ്ങളായ പ്രകാശന്‍, രാധിക, ഷീബ, സീമ, സ്റ്റാറ്റാഫ് സെക്രട്ടറി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
അഡൂര്‍: ആലപ്പുഴ ജില്ലയിലെ കരുമാടി, കുമാരപിള്ളസ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൂട്ടുകാര്‍ക്ക് ആവശ്യമായ ആയിരത്തിലധികം നോട്ടുപുസ്തകങ്ങള്‍ കാസര്‍കോട് ജില്ലാ വിദ്യാഭ്യാസഓഫിസര്‍ക്ക് അഡൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി വൈസ് പ്രസിഡന്റ് ബി. രാധാകൃഷ്ണയുടെ നേതൃത്വത്തിലുള്ള സ്‌കൂള്‍ പ്രതിനിധിസംഘം കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള തുക അടുത്ത ആഴ്ച കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."