പാലാരിവട്ടം മേല്‍പ്പാലം: വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു
കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ അപാകതയെക്കുറിച്ച് വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. എറണാകുളം സ്പെഷല്‍ യൂനിറ്റാണ് അന്വേഷണം തുടങ്ങിയത്.
റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനും കിറ്റ്കോയും അന്വേഷണ പരിധിയില്‍ വരും. അന്വേഷണസംഘം പാലവും പരിശോധിക്കും. മന്ത്രി ജി. സുധാകരന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മേല്‍പ്പാലം അറ്റകുറ്റപ്പണിക്കായി ഉന്നതതല വിദഗ്ധസമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പാലം അറ്റകുറ്റപ്പണിയുടെ സാങ്കേതിക പ്രവൃത്തികളില്‍ സഹായിക്കുന്നതിനാണ് മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിക്കുന്നത്. പാലം നിര്‍മാണത്തില്‍ വിദഗ്ധരായ ചീഫ് എന്ജിനീയര്മാരായിരിക്കും സമിതിയിലെ അംഗങ്ങള്‍. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ണമായും ശാസ്ത്രീയമായാണ് നടക്കുന്നതെന്ന് ഈ സമിതി ഉറപ്പാക്കും. മദ്രാസ് ഐ.ഐ.ടിയുമായി സഹകരിച്ചായിരിക്കും സമിതി പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."