4.83 കോടി രൂപയുടെ പദ്ധതിയുമായി കാരശ്ശേരിയില്‍ വികസന സെമിനാര്‍
മുക്കം: നാലു കോടി 83 ലക്ഷം രൂപയുടെ വിവിധ പദ്ധതികളുമായി കാരശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍. സാധാരണ വിഹിതമായി 1,21,87,000 രൂപയും പതിനാലാം ധനകാര്യ കമ്മിഷന് വിഹിതമായി 65,86,000 രൂപയും പട്ടികജാതി വിഭാഗത്തിനായി 53,85,000 രൂപയും പട്ടികവര്‍ഗ വിഭാഗത്തിനായി 15,65,000 രൂപയും റോഡ് അറ്റകുറ്റ പ്രവൃത്തികള്‍ക്കായി 1,85,55,000 രൂപയും റോഡ് ഇതര വിഭാഗത്തില്‍ 40,51,000 രൂപയും വകയിരുത്തി.
കാര്‍ഷിക മേഖലയില്‍ ജൈവ പച്ചക്കറി വ്യാപനം, വളം വിതരണം തുടങ്ങിയവയും പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍, സ്കൂളിലും കോളജിലും നാപ്കിന്, അങ്കണവാടി ടീച്ചര്‍മാര്‍ക്കു വാഹനവായ്പാ പദ്ധതി, കളിസ്ഥല നിര്‍മാണം, ഭവന നിര്‍മാണം, വൃദ്ധര്‍ക്ക് ഡല്‍ഹി യാത്ര, ബുദ്ധിമാന്ദ്യമുള്ളവര്‍ക്കു പകല്‍ വീട്, പഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റലൈസേഷന്, മാതൃകാ വിദ്യാലയ പദ്ധതി, ഹൈടെക് വെയിറ്റിങ് ഷെഡ്, മുക്കം പാലത്തിനു നടപ്പാത, കച്ചേരി തൂക്കുപാലം, ബി.പി മൊയ്തീന് ലൈബ്രറി, പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലാബ്, മാലിന്യ സംസ്കരണ പ്ലാന്റ്, കോളനി നവീകരണം തുടങ്ങിയവയാണു പ്രധാന പദ്ധതികള്‍.
കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.പി ജമീല ധനകാര്യ വിശകലനവും അബ്ദുല്ല കുമാരനെല്ലൂര്‍ കരടുപദ്ധതി രേഖയും അവതരിപ്പിച്ചു. സി.കെ കാസിം, ബി. ജയപ്രകാശ്, വി.എന്‍ ശുഹൈബ്, ലിസി സ്കറിയ, സി.ഇ സുരേഷ് ബാബു, സജി തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."