HOME
DETAILS

കൊവിഡിൽ ജോലി പ്രതിസന്ധി: യാചനയിലേർപ്പെട്ട നിരവധി ഇന്ത്യക്കാർ സഊദിയിൽ പിടിയിൽ

  
backup
September 19 2020 | 16:09 PM

450-jobless-indian-workers-forced-to-survive-in-saudi2020

    റിയാദ്: സഊദിയിൽ യാചന നടത്തിയതിന്റെ പേരിൽ നിരവധി ഇന്ത്യക്കാരെ പിടികൂടി നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് ദുരിതത്തിലായ നിരവധി ഇന്ത്യക്കാരാണ് യാചക വൃത്തിയിലേർപ്പെട്ടതെന്നാണ് വിവരം. അഞ്ഞൂറോളം പേരിൽ ഏതാനും പേരെ പിടികൂടിയ അധികൃതർ ശുമേസി നാട് കടത്തൽ കേന്ദ്രത്തിൽ മാറ്റിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പിടികൂടിയവരിൽ 39 ഉത്തർപ്രദേശ് സ്വദേശികൾ, 10 ബിഹാർ സ്വദേശികൾ, 5 തെലങ്കാന സ്വദേശികൾ, മഹാരാഷ്ട്ര, ജമ്മുകശ്മീർ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് നാലു പേർ വീതവും ഒരു ആന്ധ്രാപ്രദേശ് സ്വദേശിയും ഉണ്ടെന്നാണ് വിവരം.

    യാചകവൃത്തിയിൽ ഏർപ്പെട്ടു എന്നതാണ് തങ്ങൾ ചെയ്‌ത തെറ്റെന്ന് ഇവർ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, കശ്മീർ, ബിഹാർ, ഡൽഹി, രാജസ്ഥാൻ, കർണാടക, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് യാചകവൃത്തിയിൽ ഏർപ്പെടുന്നവരിൽ ഭൂരിഭാഗം ആളുകളും. വർക് പെർമിറ്റ് കാലാവധി അവസാനിച്ചിട്ടും അവിടെ തുടരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ ഡിറ്റൻഷൻ സെന്ററിലേക്കു മാറ്റിയതെന്നാണ് വിവരമെന്ന് സാമൂഹിക പ്രവർത്തകനും എംബിടി നേതാവുമായ അംജദ് ഉല്ലാ ഖാൻ ഇന്ത്യൻ ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.

    ദുരിതം നേരിടുന്ന 450 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ, കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി, സഊദിയിലെ ഇന്ത്യ അംബാസഡർ ഔസാഫ് സഈദ് എന്നിവർക്ക് കത്തയച്ചിട്ടുണ്ടെന്നും അംജദ് ഉല്ലാ ഖാൻ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  25 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  4 hours ago