സവര്‍ണ കൗശലക്കാര്‍ക്കൊപ്പം നിന്നിരുന്നെങ്കില്‍ അകത്തായേനേ: വെള്ളാപ്പള്ളി
ചേര്‍ത്തല: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സമുദായ അംഗങ്ങള്‍ കേസില്‍ അകപ്പെടാതിരിക്കാനാണ് തെരുവില്‍ ഇറങ്ങരുതെന്ന് പറഞ്ഞതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി യോഗം വാര്‍ഷിക പൊതുയോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ന് സവര്‍ണ കൗശലക്കാര്‍ക്കൊപ്പം തെരുവില്‍ പ്രതിഷേധിച്ചിരുന്നെങ്കില്‍ അകത്തു പോകുന്നത് മുഴുവന്‍ ഈഴവരാകുമായിരുന്നു.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ യോഗത്തിന് അകത്തും പുറത്തും നിന്ന് അനാവശ്യമായി പലരും വേട്ടയാടി. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഇപ്പോഴും സവര്‍ണമേധാവിത്വം നിലനില്‍ക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടികയില്‍നിന്നും ഇത് വ്യക്തമാകുന്നതാണ്. പുന്നപ്ര വയലാര്‍ സമരകാലം മുതല്‍ അതാണ് അവസ്ഥയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സമുദായത്തെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായതുകൊണ്ട് കൂടിയാണ് വനിതാമതിലിനു താന്‍ നേതൃത്വം നല്‍കിയത്.
സത്യം അതായിരിക്കേ സംസ്ഥാന സര്‍ക്കാരിനെതിരേ യുദ്ധംചെയ്യേണ്ട സാഹചര്യമുണ്ടോയെന്നു അംഗങ്ങള്‍ ചിന്തിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."